പെൺകിടാവൊന്നു നോക്കി തൻകടാക്ഷത്താൽ മെല്ലെ.
നിന്നവൎക്കെല്ലാമുള്ളിൽ വന്നിതാശ്ചൎയ്യമപ്പോൾ;
വന്ദിച്ചാനലർശരൻ മുന്നൂറുവട്ടം തദാ.
മുരളുന്നൊരു ഞാണും മധുരമായ വില്ലും
സുരഭിതരങ്ങളാം ശരങ്ങളഞ്ചും കൂട്ടി
സ്മരവല്ലഭ രതിയരികിൽക്കൊണ്ടുചെന്നു
ഗിരിജാദെവീമൃദുചരണം തൊടിയിച്ചു.
പരിചിൽ മദനന്റെ കരതാരിലേ നല്‌കി;
ശിരസാ നമിച്ചവൻ തരസാ വാങ്ങിക്കൊണ്ടാൻ.
ഇടവും വലവും ഞാൻ വിടുമേ ശരമിനി-
ത്തടവാനാരെന്നൊരു മിടമപൂണ്ടു മാരൻ
മധുമാസവും മുഴുമതിയും മദനനും
മധുരോക്തികൾ പികസ്തുതിപാഠകന്മാരും
മലയസമീരനും പലനാൾകൂടിത്തമ്മിൽ
ബലവത്തുക്കളിവർ നിലയെത്തൊരുമിച്ചു.
അമരിമാൎക്കും ഹൃദി ക്രമരീതിക്കില്ലൊരു
മമരീതിയെ പാരിൽദ്ദമരീഭാവം ചേൎന്നു.
ഭുവനജനനിതൻ സവിധേ വിവിധമായ
നവനാടകനാട്യമവരങ്ങാരംഭിച്ചു.
തദനു ശൃംഗാരമാം രസരാജനും തന്റെ
സചിവന്മാരുമായിസ്സദസി പെരുമാറി
ജഗദീശ്വരിയുടേ ജനനദിനോത്സവം
ജളനെന്തറിവൂ ഞാൻ ? ജയതാം ജല്പാകതാ.
ബഹുധാ സമുച്‌ഛിതമുപദാധനോച്ചയം
ഹിമവാൻ നല്‌കീടിനാൻ സമവേതന്മാൎക്കെല്ലാം.
ബഹുതസ്സമ്മാനങ്ങൾ ബഹുധാ ലഭിച്ചിതു
സകലജനങ്ങൾക്കും സ്വഗുണോചിതാധികം.
ഹിമവാനത്രേ പാരിൽദ്ദമവാൻ ഗുണോന്നതൻ
സമവാക്കീവണ്ണമായ് ; കിമിവാത്ഭുതം പരം?
ശിവദേ ! ശിവേ ! ജയ തവ ദാസോƒഹം ദേവി !
ശിവശങ്കര ! ഹര ! വിലശം പാഹീശ മാം.
സുംഭശോസനിയുടെ സംഭവകഥയിതു
സംഭവഖണ്ഡമെന്നാലിമ്പംമാടുക്തമായി.
താൾ:Girija Kalyanam 1925.pdf/39
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20
ഗിരിജാകല്യാണം