താൾ:Girija Kalyanam 1925.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഥമഖണ്ഡം
7

നഖരായുധാസനേ! മുഖരശരാസനേ !
അതുലമഹാഹവകുതുകാദനേകധാ
ഭിദുരീകൃതാകൃതേ ! ബധിരീകൃതശ്രുതേ !
നിലിമ്പവിരോധിനാം ബലം ബാധിതും യുധി
വിളംബാസഹമതേ ! നിതംബാലന ഗതേ !
കളംബനിപാതിതനിസുംഭാസുരഹരേ !
ന സംഭാവിതാ പുരാ ത്വമംബാധുനാ പരാ.
സംഭൃതാടോപം യുധി സ്തംഭിതഭുജസ്തംഭ
സുംഭദാനവം ഹത്വാ ലംഭിതസുഖലോകേ
കിമ്പുനരൗെദാസീന്യം സമ്പ്രതി തമ്പുരാട്ടി !
ത്ര്യംബകേ ! ശരണ്യേ ! നീ നമ്മയെന്തുപേക്ഷിപ്പാൻ ?
ചിന്മയേ ശിശുകളോടമ്മയീവണ്ണംചെയ്താൽ
നന്മയല്ലെന്നോരാഞ്ഞാൽ ധൎമ്മമൎയ്യാദയായാ
പന്നഗവിഭൂഷണനന്വഹമകതാരിൽ
നിന്നുടൽകാണാഞ്ഞതിഖിന്നനായ് മരുവുന്നു.
നിർണ്ണയമപൎണ്ണേ ! നീ ചെന്നുചെൎന്നിരിയാഞ്ഞാ-
ലിന്ദുചൂഡനു മറ്റില്ലൊന്നിലും കുതൂഹലം,
വിശ്വമോഹനവിദ്യവച്ചു മന്മഥനിന്നു
നിർജ്ജനേ ശിവലിംഗമൎച്ചനം ചെയ്തീടുന്നു.
ഈയുലകിങ്കൽവന്നു നീയവതരിയാഞ്ഞാൽ
പോയി കേളിന്നേ ലോകനായികേ ! ലോകസ്ഥിതി.
നാമഗതികളീശകാമിനീ ! ഞങ്ങൾക്കിനി
സ്വാമിനി ! നിന്മെയ് കാണാഞ്ഞാമയാവികൾ ഞങ്ങൾ.
ഒരിടത്തൊരുതരു മുരടു പോയാൽ നില്ലാ;
ചരടില്ലെന്നാൽ മണി തരമായണിയാമോ ?
ഭുവനമശേഷവുമവിതും നീയില്ലെന്നാ..
ലെവനുള്ളിതു സത്യം നവനമിതോ തവ ?
വഴികാണാഞ്ഞു ഞങ്ങളഴലാൽ കഴൽപുക്കാർ
പിഴകൾ മുന്നെചെയ്തമാXകാക്കണം ദേവി !
ഒഴുകീടുന്ന കൃപ പൊട്ടിയും കടാക്ഷത്താൽ
കഴുകിദ്ദോഷംനീക്കി വഴിയിൽ കൂട്ടീടുക.
സ്വഭക്തജനം വിXXത്സമുദ്രനടുവീന്നു
സമുത്തരണം ചെയ്യാൻ സമൎത്ഥേ ! ജയജയ !

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/26&oldid=204316" എന്ന താളിൽനിന്ന് ശേഖരിച്ചത്