താൾ:Girija Kalyanam 1925.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8
ഗിരിജാകല്യാണം

പുമൎത്ഥചതുഷ്ടയനിമിത്തനുതേ ! ജയ
സമസ്തേശ്വരി ! ജയ നമസ്തേ നമോസ്തു തേ !

ഇത്തരം പുരുഹൂതനുത്തമഭക്തിയോടേ
ശക്തിപൂജനസ്തുതിസക്തനായിരിക്കുമ്പോൾ
മദ്ദളമൃദംഗാദിശബ്ദമേളിതഗീത-
നൃത്തകോലാഹലങ്ങൾ നിൎത്തുന്ന നേരത്തിങ്കൽ
മത്തകോകിലാലാപമത്തൽപൂണ്ടോടുമാരു
നിസ്തുലമാദുൎയ്യമായ് സുസ്വരവൎണ്ണപദ-
വ്യക്തതകൊണ്ടുമൎത്ഥഹൃദ്യതകൊണ്ടും മനോ
മുത്തുവന്നെത്തുമാറു തത്ര കേൾക്കായി വാക്യം
"അദിതXXX ഗുണവിത xxxxxxxxx !
ഭവതു XXXXXXX ! ശതമുഖ !
മഥിതദിതിസുതി മരുതാമതിപതേ !
മയി തേ ഭക്തികണ്ടന്നതിന്നൽ പ്രസാദിച്ചേൻ.
ഉദിതസ്തുതികേട്ട വിദിതം മനോരഥം ;
തദിദം മഹാരസം ,ദിദം Xവോചിതം;
ഹിമവൽസുതയായി ക്രമവർദ്ധിതയായി
സമവൎത്ത്യരിക്കുഞാൻ പ്രമദാപദംകെട്ടി
ശ്രമവൎജ്ജിതയായിസ്സമവസ്ഥിതയായി
മദുപസ്ഥിതിഫലമഖിലം വരുത്തുവൻ,
അത്രയുമല്ല നിന്നാലുക്തമിസ്തവമെനി-
ക്കെത്രയും പ്രിയം ഹൃദി ; തൃപ്തിയില്ലിതുകേട്ടാൽ
വത്സ ! വാസവ ! ഞാനൊ വത്സല നിന്നിൽപ്പാരം
ത്വൽസുഖംവരുന്നതൊന്നുത്സവം പണ്ടേ മമ.
അസ്ഥിരയല്ലിന്നു ഞാൻ പത്തുരണ്ടാണ്ടിന്നുള്ളിൽ
പത്യുരങ്കസ്ഥയാവാൻ സത്യമിന്നൊരുമ്പെട്ടേൻ.
വസ്തുതയെല്ലാം ചൊന്നേ XXXബുദ്ധിമാനല്ലയോ നീയു-
മസ്തുXതേ വാസ്തോXXX സ്വസ്തി വിസ്തീർണ്ണകീൎത്തേ !

അമിതരസം വാക്യമശരീരമായവ-
മമരാധിപൻതാനുമമപന്മാരും കേട്ടു.
"കിമഹോ കൎണ്ണേ വീണതമൃതോ പരിചിതം ?
സ്വമതാനുകൂലാൎത്ഥപ്രമിതം ഭൂണിതമോ ?
മുദിതാ നമ്മിൽ ദേവി ; ഗദിതം തയൈവേദം ;

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/27&oldid=153221" എന്ന താളിൽനിന്ന് ശേഖരിച്ചത്