Jump to content

താൾ:Girija Kalyanam 1925.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii
 

കാച്ച്യൊരു പാലായുരിദം ലഘു
പുച്ചരനാം പൂച്ച രസജ്ഞം.
നേർച്ചയിതേ ധൂർജടയേ! തേ
വരമരുളു വടക്കുന്നാഥാ. ൪

ഉലകീരേഴിലുമോരോവക
കലതതിഷു ജനിച്ചു മരിച്ചേൻ.
ഫലമതിനാലെന്തിഹ വന്നതു
മലമകൾധവ! മമ വാടപകട-
മലർമകൾനിലമിനി മമ നിലയം.
മുലതരികിലുമിടനില നീ താൻ.
ബലവദിദം മമ രുദിതം ശൃൺ
വരമരുളു വടക്കുന്നാഥാ.൫

ഊത്തുജപിച്ചന്തിമുടിപ്പവ
രോത്തുപടിച്ചറിവു തദർത്ഥം.
കൂർത്ത ധിയാ കർമ്മ കുഴിപ്പവർ
ധൂർത്തതതൻ വാർത്ത തൊടാതേ,
പാർത്തലസൂരർ പോലുമമീ തവ
വാസ്തവമറിയാഞ്ഞുഴലുമ്പോൽ.
ഊർദ്ധ്വഗതിക്കുള്ളൊരു വഴികളിൽ
വരമരുളു വടക്കുന്നാഥാ, ൬

എത്രയുമതിചിത്രമിതാ നിൻ
മസ്തകമതിനുപരി ജടാവന-
ഗർത്തഗതാ ഗളിതബഹിർഗതി
വർത്തത ഏവാമരതടിനീ,
സത്യമതെന്നില്ലൊരുറപ്പിതു
പുത്രവതിക്കദ്രിസുതയ്ക്കും
നൃത്തവിധാവപി; ബഹുധാ മമ
വരമരുളു വടക്കുന്നാഥാ. ൭

ഏകൻ പ്രഥമോദിതനേവം
ലോകങ്ങൾ ചമച്ചവനാദൗെ
ദേഹം പുരികാന്തരതസ്തവ
വാഗംബികതൻപതി ധാതാ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/141&oldid=152729" എന്ന താളിൽനിന്ന് ശേഖരിച്ചത്