Jump to content

താൾ:Girija Kalyanam 1925.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii
 

ശോകം പരിഹൃത്യ വിധായ വി-
വേകം മതതത്ത്വമജാനൻ
ആകമ്പത ഏവ ധിയാ; മമ
വരമരുളു വടക്കുന്നാഥാ. ൮

ഐരാവതമേറി നടക്കിലു-
മൈരാവതിപോലെയിരിക്കിലു-
മോരോ ജനതാദ്യരൊടൊക്കിലു-
മാരാദ്ധ്യരൊടൊപ്പമിരിക്കിലു-
മാരോമലൊരാപഗയാകിലു-
മീരേഴുലകോടുകിലും ചിര-
മാരാരറിവോർ തവ മഹിമകൾ ?
വരമരുളു. വടക്കുന്നാഥാ, ൯

ഒരു വഴി പുനരുരുതരതപസാ-
മൊരു പരിണതിയാൽ മുനികളി
ലൊരു മുനിവരനൊരുദിനമൊരു
പൊഴുതെങ്കിലുമമയായ്കിലുമാം.
സൂരമുനിനുത! പരിചരണം തവ
ഹരമൃഢശിവനാമജപാദി ച
പരിചേതും പരശുധരപ്രിയ
വരമരുളു വടക്കുന്നാഥാ, ൧൦

ഓമിതി ഭവതോ മനനം മതി-
ജേമനമിതി യാ മതി ധീമതി
തേമനമിതി നാമനി തേ ശിവ!
സാ മതി മതി ധാമഗതൗെ തവ,
കാമരിപോ! കാമദൃയാമതു
നാമതിനധികാരികളാമോ?
വരമരുളു വടക്കുന്നാഥാ, ൧൧

ഔദരശിഖിയായതു നീ പര
മോദനസമിദാഹുതി മേ ത്വയി.
മോദരസം ഭവതു ഘൃ താഹുതി
രാദരമമുനാ യദി ഹൃദയേ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/142&oldid=152730" എന്ന താളിൽനിന്ന് ശേഖരിച്ചത്