വേളികഴിഞ്ഞിനി വ്രീളനീങ്ങും വിധൗെ."
സമയമതു വരുമളവിലഗമകൾമനോരഥം
സാധിപ്പതല്ലെന്നു ഞാനുറച്ചു ദൃഢം.
“സുഖവിഭവമനുഭവതു സുകൃതവതി നമ്മുടേ
സ്വാമിപുത്രീ ചിരം ശ്രീമതീ പാൎവതീ."
"നളിനഭവഹരികളിരുപുറവുമിരുകൈതാങ്ങി
നാഥനെഴുന്നള്ളി നമ്മുടെനേരെയായ്.
നവകളഭരസമിളിതനറുമലരൊടും മലർ
നന്നായ് പ്പൊഴിച്ചു നാം വന്ദിക്ക ഭൎഗ്ഗനെ"
ജഗദധിപതിരുനയനമിതയിത;വരുന്നു കാൺ!
ജന്മസാഫല്യമെത്തീ നമുക്കിന്നഹോ."
തുഹിനഗിരിവരനഗരയുവതിജനമിങ്ങനേ
തോഷമാൎന്നോരോന്നു ഭാഷിച്ചിരിക്കവെ
യുഗവിഗമഘനനിനദപടുപടഹവും വാര-
യോഷിതാം വായ്ക്കുരൽ മാറെറാലിക്കൊള്ളവേ
സ്ഫടികമണിമെതിയടിമെൽ മൃദുമൃദു നടന്നങ്ങു
പർവതമന്ദിരം ശർവനെഴുന്നള്ളി.
അഴകുടയ പവഴമണിഘടിതനടുമിറ്റത്തൊ-
രാസനേ ചെന്നങ്ങിരുന്നള്ളി മെല്ലവേ.
അജനജിതനിവരിരുവരിരുപുറവുമന്തിക-
ത്തഗ്രേണ നന്ദിയും പൃഷ്ഠത്തു രുദ്രനും
അപരജനമഖിലമപി മരുവുക പുറത്തെന്നൊ-
രാജ്ഞയുണ്ടായ്വന്നു നന്ദീശചില്ലിയിൽ.
മമതയൊടു ജനമഖിലമഥ ജനകശാസനാൽ
മാനിച്ചിരുത്തിനാൻ മൈനാകമന്നവൻ.
സഭയിൽ മൃദു ബൃസിഷു ബഹുമുനിവരരിരുന്നിതു
സാക്ഷികളായിട്ടു സൎവ്വകൎമ്മത്തിനും.
തിരമറയിലൊരുപരിഷ തറകളിലഥാപരേ
തിക്കും തിരക്കും വരാതേ നിരാകുലം.
അമരഗണമസുരഗണമഹിനരഗണങ്ങളു-
മങ്ങുമിങ്ങും നാലുപാടുറച്ചു നില,
അണിസഭയിൽ നടിതുമുടനണിയറകളും മറ-
ച്ചപ്സചരോഗന്ധർവവിദ്യാധരാദികൾ.
താൾ:Girija Kalyanam 1925.pdf/132
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
113
