താൾ:Girija Kalyanam 1925.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
112
ഗിരിജാകല്യാണം

നഗരയുവതികളുടയ നയനകിരണാൎച്ചിതൻ
നാരായണാഭിന്നനായി തദാ ശിവൻ.
ചിരമിതരവിദുഷികൾ ശിഖരിപുരനാരിമാർ
ശേഷേന്ദ്രിയവൃത്തി കണ്ണിലൊതുക്കിനാർ.
തെളിമയൊടു കിളിമൊഴികൾ മിളിതകിളികിഞ്ചിതം
ചേതോമയേ ശിവേ ചെന്നുചേൎന്നാർ ധിയാ.
ബഹളജനഗളഗളിതകളമുഴക്കവും
വാദിത്രമാറ്റൊലി വായ്ക്കുരൽപ്രൗെഢിയും.

പുരസതികളിതിനിടയിൽ മൃഡനെയുടയോരോരൊ
പ്രൌഢചാടൂക്തികൾ തമ്മിൽത്തുടങ്ങിനാർ .
പുലർപൊഴുതു പുരസരസി വിരിയുമൊരു താമര
പ്പുവിൻതൊഴിൽ തോഴി! കേന നിന്നാനനേ?
പുളകമിതു ജനസദസി തവ സഖി! വൃഥാ കഥം?
പോരായ്മ ചോരനോ ചൌൎയ്യസംവദനേ?"
"വചനകല:മനുചിതമി,,തവഹിതമനാ മനാ
ഗ്വന്ദ്യനാമിന്ദുചൂഡം കാൺക തോഴീ! നീ,
ഉടൽമുഴുവനമൃതൊഴുകുമര,നതു നിപീയ ചെ
റ്റുദ്ഗാരമേ സഖി! ഹാസമെന്നോൎത്തു നീ.
പൊളി കിമിതി സഖിയൊ ടയി! പുകൾപെരിയ ഗൌരി തൻ
പുണ്യമോൎത്തുള്ളം കുളുർത്തേൻ പുളകിനീ!"
"കഥയ സഖീ ! വിദിതമിതു കഥിതമപി നൂറുരു."
"കണ്ടു നാമീശനെഗ്ഗൗെരിതൻ വൈഭവാൽ.
സുമുഖി!സഖി!കുതുകമിതു പരമുമയുടേ തപം;
സ്വല്പകാലം കൊണ്ടു കല്പശാഖീ മഹാൻ.
ഉഡുപകലയണിയുമരനുലകൊരുകുടുംബമാ:-
യുണ്ണിയുമയിവന്നൊത്ത കുടുംബിനി."
"ഉഡുപശിശു തിരുമുടിയിലെവിടെയധുനാ സഖീ!"?
ഒട്ടൊട്ടു കാൺ കൈതമൊട്ടിൻ പ്രകാരമായ്.'
"പുരമഥനതിരുമുടികൾ ചിടകളിതി കേൾപ്പു നാം."
"പൊട്ടീ! വിവാഹോചിതം വേഷമല്ലയോ
ഹരശിരസി മണിമകുടമറിവർ ചിലരാരു പ
ണ്ടന്തമില്ലാതോന്നഗാത്മജാവൈഭവം."
"വെളിയിൽ വരുമിതിലധികമപി വിരുതു ഗൌരിക്കു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/131&oldid=152624" എന്ന താളിൽനിന്ന് ശേഖരിച്ചത്