താൾ:Girija Kalyanam 1925.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
84
ഗിരിജാകല്യാണം

പ്രഥിതമതു സകലദിശി; വയമിവിടെ നിന്നോടു
പ്രത്യക്ഷമെന്തു വർണ്ണിക്കിലുള്ളൂ. ഫലം?
പ്രതിദിവസമിവിടെ വരുവതിനു കൊതി ഞങ്ങൾക്കു
പ്രാലേയശൈലമേ, പാരമുണ്ടെങ്കിലും
അവശതയിവനുദിനവുമതിനു കഴിവന്നീലൊ-
രാവശ്യമിന്നു വന്നൂ ഭാഗ്യവൈഭവാൽ.
അവസരവുമൊരുതരവുമിഹ വരുവതിന്നിന്നൊ-
രാശ്ചൎയ്യമീശ്വരാനുഗ്രഹാൽ സിദ്ധമായ്.
അതിശയിതബഹുമതിയൊടപചിതി ലഭിച്ചു നാ:-
മാശിസ്സു മറെറന്തു? നന്നായ്വരിക തേ.
അലമപരകഥക,ളിനിയവഹിതമനാ ഭവാ-
നസ്മദായാനേ ശൃണോതു നിമിത്തവും.
പരമശിവനഖിലജഗദധിപതി സനാതനൻ
ഫാലവിലോചനൻ ബാലേന്ദുശേഖരൻ
ഭവനഭയവരദമൃഗപരശുവിലസൽകരൻ
ദസ്മാനുലേപ,നിഭാജിനാച്ഛാദനൻ
വിജിതപുരമദനയമ,നജമുഖനികൃന്തനൻ
വിഷ്ണുപ്രിയൻ വിശ്വവന്ദ്യൻ പശുപതി
പ്രമഥപതി ഗിരിശനജനമരപതി ശങ്കരൻ
പ്രതൃക്ഷദൃഷ്ടാഷ്ട്രമൂൎത്തി നൃത്തപ്രിയൻ
ഹര,നരുണചരണനതഭവഭയഹരൻ പരൻ
ഹർഷിതനിശ്ശേഷദേവർഷിമണ്ഡലൻ
ശ്വസിതപരിണതനിഗമശതകഥിതവൈഭവൻ
ശുക്ലവൎണ്ണൻ പഞ്ചവൎണ്ണമന്ത്രാത്മകൻ
സനകമുഖയതിമഹിതചരണകമലദ്വയൻ
സൎവ്വസാക്ഷീ ശർവനുക്ഷവരാസനൻ
തവ ശിരസ| സൂചിരമിഹ നിവസതി തപശ്ചരൻ
ദാക്ഷായണീദേഹമോക്ഷാദനന്തരം.
ഇതുപൊഴുതു ചിരനിചിതതപ ഇഹ സമാപയ-
ന്നിച്ഛതി ത്വൽസുതാം വേൾപ്പാൻ സദാശിവൻ,
സകലഗിരികളിലധികമുയരമുടയോൻ, ഭവാൻ;
സമ്പ്രതി നിന്നിലും നിൻപുണ്യമുന്നതം.
ദുരിതമതിനിടയിലിനി വരരുതതിനായി നീ
ദുൎഗ്ഗയെബ് ഭർഗ്ഗനു ശീഘ്രം കൊടുക്കെടോ.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/103&oldid=152016" എന്ന താളിൽനിന്ന് ശേഖരിച്ചത്