താൾ:Girija Kalyanam 1925.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃതീയഖണ്ഡം.
85

യശസ്തി കൊതി യദി മനസി യഭി ച കുതുകം സുഖേ
യത്നം വിനാ തവ വന്നുക്രമം രണ്ടും
ഭവ ഗഹനമിതിലമിതകദനമൃഗസങ്കലെ
പാഞ്ഞുമാരാഞ്ഞും ഭ്രമിക്കിലും ദുർല്ലഭം
സവിധഗത,മുരുസുകൃതവിഭവഫലസിന്ധുരം
സംശയതന്തുക്കൾ കൊണ്ടു ബന്ധിക്കൊലാ
. അധികദൃഢമുചിതവിധിനിഗളനവശീകൃത
മാദരിച്ചാചര സ്വൈരചാരം സ്വയം."

മധുമധുരതരമിതി മരീചിവാക്യം കേട്ടു
മൌലൌ കരംകൂപ്പി മേനാസഹചരൻ
സ്ഫുരിതതനുപുളകമയകവചവുമണിഞ്ഞു താൻ
ഭൂതലം ഹൎഷാശ്രു കെണ്ടു നനച്ചുടൻ
പുകഴ്പെരിയ മുനിവരരെയെഴുവരെയുമാദരാൽ
ഭ്രയോപി വന്ദിച്ചുനിന്നു വിനീതനായ്
'സ്ഫുടചരണകമലപൊടിപടലമിതുകൊണ്ടു മേ
പൂതമാമന്തഃപുര"മെന്നു ചൊല്ലിനാൻ.
സദൃശമിതു സരസമിതു സമുചിതമിതെത്രയും
സംശയമെന്തെന്നു സൎവേ പുറപ്പെട്ടു
പൊലിമതകുമലിവിയലുമകതളിരൊടേവരും
പോയതിവേഗേന പുക്കിതന്തഃപുരം,

സഭയിലിഹ മരുവുമവർ പൂരനഗരവാസികൾ
സന്തോഷസംഭ്രമൌൽസുക്യവിവശരായ്
സഹകുതുകമവരുമഥ സരസതരവാക്യങ്ങൾ
സന്ദേഹനിശ്ചയമന്യോന്യമോതിനാർ.
"ഇഹ സഭയിൽ മുനികളിവരെഴുനള്ളിനാ
രെന്തുകായ്യം ഹന്ത! കേട്ടീലയോ ഭവാൻ?"
'വിശദമവരരുളിയതു പരമരികിലേഷ ഞാൻ
വെൺചാമരം വീശി നിന്നു കേട്ടീടിനേൻ."
"പറക പറകതു കിമിതി?" ".പറവനതു വേറെ ഞാൻ;
പാട്ടാക്കുവാൻ കാലമല്ല പലർക്കിതും
വിജനമിതു പറവനിഹ; വിരസത പിണയ്ക്കൊലാ,
വേളി മേളിപ്പതാമുണ്ണിയുമയ്ക്കിവർ".
ചരിതമിതു ചരത, മതിചതുരതരനാരുപോൽ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/104&oldid=154702" എന്ന താളിൽനിന്ന് ശേഖരിച്ചത്