താൾ:Ghoshayatra.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെട്ടെന്നു നാമിവിടെപ്പെട്ടുപോമെന്നുറച്ചു
കൊട്ടും ഘോഷവും നിർത്തിയൊട്ടും താമസിയാതെ
തേരും പടയും നൂറ്റുപേരും താനും ഭൂമിയിൽ
ചേരുവാൻ വന്നിറങ്ങി ചാരുഗന്ധർവ്വരാജൻ.
മാരുതാന്തമജനതു നേരം പറഞ്ഞു

പാർത്ഥാ!

പോരും കലഹമിനിച്ചേരുകെന്നേ വേണ്ടു
പാരം വലഞ്ഞു നിന്റെ കൂരമ്പുകൊണ്ടിക്കൂട്ടം
വൈരം വെടിഞ്ഞിവരെ സ്വൈരം സംഭാവിക്കേണം


ഭീമസേനന്റെ വാക്കു കേട്ടൊരു സവ്യസാചി
താമസം കൂടാതെ കണ്ടായുമധമങ്ങുവെച്ചു.


ഭൂമിയിലിറങ്ങുക വൈകാതെ ചിത്രസേനാ !

നാമിവരും തമ്മിലേതും കലഹമില്ല



ഗന്ധവഹാത്മജ വിജയന്മാരൊടു
ഗന്ധർവ്വാധിപനിദമരുൾചെയ്തു.
ബന്ധുപ്രീതി ബലം കൊണ്ടിവരെ
ബന്ധിപ്പതിനിഹം ബന്ധം വന്നു
ഒരുവകയും പിടിപാടില്ലാത്തൊരു
കുരുസുതമൂഢന്മാരിവർ നൂനം
നിരപമമിങ്ങു ജളപ്രഭുഭാവം
പെരുതായ് വന്നു ശിരസ്സിൽകേറി

മുറ്റും നമ്മുടെ വിദ്യകൾ ഭദ്രം
മറ്റുള്ളവരുടെ നിന്ദിതമെന്നും
ഏറ്റം മദഭരമുള്ളതശേഷം
മാറ്റണമെന്നിട്ടഹമിതിചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/79&oldid=160359" എന്ന താളിൽനിന്ന് ശേഖരിച്ചത്