Jump to content

താൾ:Ghoshayatra.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തരമുരചെയ്തീടിനകുറുനരി
മത്തഗജത്തെക്കൊണ്ടുവരുമ്പോൾ


പത്തമ്പതുദിവസത്തിനു ഭക്ഷണ-

മിത്തടിയന്റെ ശരീരം മതിയാ-
മിത്തൊഴിൽ നല്ലകണക്കിനുകൂടി.
കേളച്ചാരുടെ തടികൊണ്ടിന്നും
നാളേക്കും തടവില്ലഭുജിപ്പാൻ


എന്നു വിചാരിച്ചവനും തെളിവൊടു
ചെന്നൊരു ദിക്കിലൊളിച്ചഥ നിന്നാൻ.
വന്നുടനാന കരിമ്പുതകർത്തഥ
തിന്നുതുടർന്നൊരു സമയേകേളൻ
ചുട്ടുപഴുത്തൊരു ശരവും വില്ലും-
വട്ടം കൂട്ടിപ്പാതിരനേരം.
പുറ്റുമ്മേലൊരു കാലും വെച്ചഥ
തെറ്റെന്നക്കണവിട്ടൊരു നേരം
മസ്തകഭാഗേ ബാണംകൊണ്ടൊരു
മത്തകരീന്ദ്രൻ ചത്തുമറിഞ്ഞു.
വമ്പനതാകിന കേളച്ചാരെ
പാമ്പുകടിച്ചുടനവനും ചത്തു.
പത്തിപ്പുറമേവില്ലിൻമുനയതു
കുത്തുകയാലപ്പാമ്പും ചത്തു.
ഒക്കെച്ചത്തതു കണ്ടുപ്രസാദി-
ച്ചക്കുറുനരിയരികെച്ചെന്നുടനെ
അക്കുലവില്ലിൽ മുനമേലുള്ളൊരു
രക്തംചെന്നഥ നക്കുന്നേരം
പല്ലുകൾ തട്ടിമുറിഞ്ഞിതു ഞാണും.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/76&oldid=160356" എന്ന താളിൽനിന്ന് ശേഖരിച്ചത്