Jump to content

താൾ:Ghoshayatra.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്ലുനിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടുപിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനങ്ങനെവരുമതു
ദോഷങ്ങളിലതിദോഷം നിയതം.
ഭോഷന്മാർക്കതു കാരണമിപ്പരി
വേഷണമിങ്ങനെ സംഗതിവന്നു
അഥപുനരഗ്രജനരുളിച്ചെയ്തു :


കഥകൾ പറഞ്ഞച കാലംപോയാൽ

രഥമതിലധുനായന്ത്രിതരാമവ-
രതിദൂരംഗതരായെന്നുംവരും
വിരയെപ്പോകവൃകോദരവീരാ !
ഹരിസുത ! നീയും കൂടെച്ചല്ലുക
ഇരുവരുമൊരുമിച്ചംബരചരരെ
പരിചൊടുചെന്നു ജയിച്ചും കൊണ്ടഥ
കുരുസുതശതവും വീണ്ടും കൊണ്ടിഹ
വരികതരിമ്പു വിചാരം വേണ്ടാ


ഗുരുശാസനമതു കേട്ടങ്ങിനുവരു-
മുരുതരവേഗം ചെന്നുവിളിച്ചു.
ചമ്പതാളം
 ഗഗനചരമൂഢരേ ! ഗന്ധർവ്വകീടരേ!
ഗമനമിതുവിരവിനൊടുപിഫലതരമാക്കുവൻ
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ
വരികയുധിപൊരുവതിനു പെരികമദശീലരേ!

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/77&oldid=160357" എന്ന താളിൽനിന്ന് ശേഖരിച്ചത്