താൾ:Ghoshayatra.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലഹമെനിക്കു ഭവാനോടില്ലതു
നലമൊടു നീയിഹ ബോധിക്കേണം.
വലയുടെ ചരടു കടിച്ചുമുറിപ്പാൻ
പല പല കൗശലമങ്ങുണ്ടല്ലോ.

മലയൻപോന്നു വരുന്നതിൽമുമ്പേ
വലകണ്ടിപ്പാൻ കനിവിയലേണം.
വലയുന്നവരുടെ പാലനമല്ലോ
വലിയ ജനങ്ങടെ ധർമ്മമതറിക!

എലിയെന്നല്ല ഭവാനൊരു ദശയൽ
പുലിയെക്കാളതിവൻ പനതാകും
പലവിധമിങ്ങനെ മാർജ്ജാരകനുടെ
പരവശവാക്കുകൾ കേട്ടൊരു നേരം
എലിയതു ബോധിച്ചരികേചെന്നഥ
വലകണ്ടിപ്പാൻ വട്ടംകൂട്ടി.

ഓരോ ചരടു കടിച്ചുമുറിപ്പാ-
നോരോനാഴികനേരം വേണം.

തെരുതെരെയങ്ങു കടിച്ചുമുറിച്ചാൻ
തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
മെച്ചമിവന്നിതു ചെയ്യാനെന്നതു
പൂച്ചയറിഞ്ഞാലുപകാരത്തിനു

താഴ്ചവരാനുണ്ടെന്നു കനക്കെ
കാഴ്ചയവന്നുണ്ടെന്നുതുമൂലം
താമസമായതു കണ്ടൊരു പൂച്ച-
യ്ക്കാമയമേറി ക്ലേശവുമേറി

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/71&oldid=160351" എന്ന താളിൽനിന്ന് ശേഖരിച്ചത്