താൾ:Ghoshayatra.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേട്ടനുമനുജന്മാരും ചെന്ന-
ചെണ്ടക്കാരുടെ ദീനമൊഴിച്ചുട-
നവരുടെ ദിക്കിനയക്കേവേണ്ടു.
ഭവനേചെന്നവർ കേറുംമുമ്പെ

കാറ്റിൻമകനുടനവിടെച്ചെന്നിഹ
നൂറ്റിനെയുപൊടി ഭസ്മമതാക്കി
കാലത്തിങ്ങുവരുന്നുണ്ടവരെ
കാലപുരത്തിൽ ചെന്നാൽ കാണാം

കടുത്ത വാക്കുകളുരത്തുഭീമൻ
കരത്തിലെഗ്ഗദയെടുത്തുവെക്കം
നടപ്പതിന്നഥതുടർന്ന നേര-
ത്തിടക്കു നരപതി കഥിച്ചിതേവം.

കടുപ്പമായ് വരുമടക്കമില്ലാ-
തടുത്തു സോദര തുടങ്ങൊലാനീ ,
പൊടുക്കനെക്കഥയൊടുക്കുകെന്നതു
നടക്കയില്ലിഹ മിടുക്കനെങ്കിലും.
ഒടുക്കമൻപൊടു മടക്കവും ചില-
മുടക്കവും വരുമടക്കമേശുഭ-
മിടക്കു സോദര! പടക്കു കാലമ-
തടുക്കുമന്നിതു മടക്കുമായതു
തടുക്കയില്ലഹ മെടുക്കിലുംഗദ
മുടിക്കിലും പുരനടിക്കിലും പൊടി-
പെടുക്കിലും പുരമടക്കിലും പഥി
വടക്കുതെക്കിഹ നടക്കിലും തവ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/68&oldid=160347" എന്ന താളിൽനിന്ന് ശേഖരിച്ചത്