താൾ:Ghoshayatra.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാട്ടിനുനാശം നിങ്ങടെമൂലം
നാണക്കേടിനു നല്ലൊരു മാർഗ്ഗം
പടയും നിങ്ങടെ പദവികളും പല-
കുടയും കൊടിയും തഴചാമരവും
പടഹന്തുടിപറകൊമ്പും കുഴലും
പടുതരഘോഷമശേഷവുമിപ്പോൾ.
ത്ധടിതിനശിച്ചിതു ജളരേ! നിങ്ങടെ
തടിമാത്രം ശേഷിച്ചിതുസമരേ

തടിയന്മാരേ! പടപൊരുതീടുക
കുടിയന്മാരേ! മൂഢന്മാരേ!
മടിയന്മാരുടെ മദവും മതവും
പടതുടരുമ്പോൾ തീരുമതറിവിൻ"
ഇത്ഥം പറഞ്ഞുകൊണ്ടു യുദ്ധം തുടങ്ങിയത്ര
ചിത്രസേനാദികളും ധാർത്തരാഷ്ട്രാദികളും
അസ്ത്രങ്ങളനവധി ശസ്ത്രങ്ങൾ പലവിധം
ചിത്രപ്രകാരമതുമാത്രം പറവാൻമേലാ.

വെട്ടും തടവും ചില മുട്ടുംമുറികൾ പുന-
രൊട്ടും കുറവില്ലാത്ത കൊട്ടും കുഴൽവിളിയും
എട്ടുദിഗന്തങ്ങളും പൊട്ടുംപ്രകാരം പട-
വെട്ടും കുരുക്കളമ്പത്തെട്ടും മുപ്പതും നാലു-
മെട്ടും തളർന്നു വില്ലുമിട്ടും കളഞ്ഞു നല്ല
പട്ടുംവെടിഞ്ഞു പുറകോട്ടു തിരിച്ചനേരം
കൂട്ടം കലമ്പിപ്പടക്കൂട്ടം പലവഴിക്കും
ഓട്ടം തുടങ്ങിപ്പലകോട്ടങ്ങൾ കണ്ടുനിൽക്കും

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/60&oldid=160339" എന്ന താളിൽനിന്ന് ശേഖരിച്ചത്