Jump to content

താൾ:Ghoshayatra.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പേടിത്തൊണ്ടൻ മറ്റൊരു മാനുഷ-
നോടിപ്പോം വഴിയറിയാറാക്കി
കാടു തകർത്തൊരു വാരിക്കുഴിയിൽ
ചാടിയൊളിച്ചു കിടന്നാനപ്പോൾ.
ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു.
വള്ളിക്കെട്ടുകൾ തോറും ചെന്നതി-
നുള്ളിൽ പുക്കിതു പലജനമപ്പോൾ
മണ്ണിൽ പല പല കുഴിയാണ്ടാക്കി
പൊണ്ണൻമാർ ചിലരവിടെയൊളിച്ചു
കണ്ണുമടച്ചു പുതച്ചുകിടന്നൊരു-
വണ്ണമുറക്കവുമങ്ങു തുടങ്ങി.
കൊമ്പു കുഴൽക്കാർ ചെണ്ടക്കാരരു-
മമ്പുഭയപ്പെട്ടോടിനടന്നാർ.
കൊമ്പന്മാരുടെ കൊച്ചുമരത്തിൻ
കൊമ്പുതടഞ്ഞുടനമ്പതുഭിന്നം.

മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുകപാരംദണ്ഡം.
മദ്ദളമങ്ങൊരു കാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥ ധാവതിചെയ്തു.
ഒരു ഭാഗത്തെത്തോലു പിളർന്നി-
ട്ടൊരുവൻ ചെണ്ടക്കകമേ പുക്കാൻ.
പെരുവഴി തന്നിലുരുണ്ടു തിരിച്ചാൻ
പെരുതായുള്ളൊരു ചെണ്ടക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/53&oldid=160331" എന്ന താളിൽനിന്ന് ശേഖരിച്ചത്