താൾ:Ghoshayatra.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജളനാംനിന്നുടെ കരളിലഹമ്മതി
കളവാൻ വിരവിലഹമ്മതിഭോഷാ
വളരെപ്പറവാൻ കുറവില്ലെന്നൊരു
വെളിവുണ്ടുള്ളിൽ നിനക്കതു വിഫലം.
പെണ്ണുങ്ങൾക്കൊരു ബഹുമാനത്തിനു
പൊണ്ണൻ പലവക ജല്പിക്കുന്നു
വിണ്ണവർ നാട്ടിലെ വിരുതുംകൊണ്ടിഹ
വന്നുപറഞ്ഞാലിവിഫലിയാ.
മറുനാട്ടീന്നൊരു വിരുതൻവന്നിഹ
തിറമൊടുനിന്നു ഫലിപ്പിക്കുന്നതു
കുറയുമതോർത്തുപറഞ്ഞീടുക നീ
കുറവുവരുത്തിയയക്കും ഞങ്ങൾ.
സംഗതികൂടാതുള്ളൊരു വാക്കുകൾ
നിങ്ങടെ നാട്ടിൽ തന്നേനല്ലു.
ഇങ്ങനെയുള്ളൊരു നല്ല സമക്ഷ-
ത്തെങ്ങും നിങ്ങടെ വിദ്യകളൊക്കാ.
പൊട്ടക്കുളമതു വിട്ടുതിരിച്ചാ
ലട്ടക്കൊരുഗതിയില്ലെന്നറിക-
യഷ്ഠികളേ ഭയമില്ല കുരയ്ക്കും-
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം.
ഗന്ധർവ്വൻ നീയെങ്കിലുമിങ്ങനെ
ബന്ധം കൂടാതുരചെയ്തെന്നാൽ
ബന്ധുവിഹീനനതാകിന നിന്നെ
ബ്ബന്ധിച്ചീടുന്നുണ്ടിഹ ഞങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/48&oldid=160325" എന്ന താളിൽനിന്ന് ശേഖരിച്ചത്