താൾ:Ghoshayatra.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവ്വൻ ധാത്രിയിലങ്ങിറങ്ങി.
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്രവന്നൊരു ശതപത്രിണി തോയംതന്നിൽ
ചിത്രമാംകേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദവിചിത്രം വിഹരിക്കുമ്പോൾ.
വെള്ളപളുങ്കിനൊത്തവെള്ളത്തിൽ നഞ്ചിടുവാ-
നുള്ള കൗതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ള ചിത്രസേനൻതാൻ വെള്ളത്തിൽനിന്നു കേറി


കള്ളക്കിടലന്മാരേ ! കൊള്ളാമിക്കാടുതന്നി-

ലുള്ള മുനികളുടെ വെള്ളത്തിൽ നഞ്ചിടുവാ-
നുള്ളോരുത്സാഹമിപ്പോൾ.
കള്ളുകുടിച്ചുവന്നു ഭള്ളുനടിക്കും നിങ്ങൾ
തുള്ളുന്നതെല്ലാമിത്രേയുള്ളു എന്നിങ്ങുറച്ചു
കൊള്ളും പ്രഹരമതിനുള്ള വഴികൾ വീണു
കൊള്ളിവാക്കുകൾകൊണ്ടു തുള്ളിക്കുന്നുണ്ടുപിന്നെ
കൊള്ളിക്കുന്നുണ്ടുബാണം കൊള്ളിക്കും ബഹുമാന
മെള്ളോളമില്ലെന്നോർപ്പിൻ!

കുരുകുലമൂഢൻമാരെ നിങ്ങടെ
പരമാർത്ഥം ഞാനഖിലമറിഞ്ഞേൻ
തരമില്ലിങ്ങനെ ചതിയും കൊതിയും
തരസാമനമതിലേറെമുഴുത്താൽ


പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/45&oldid=160322" എന്ന താളിൽനിന്ന് ശേഖരിച്ചത്