താൾ:Ghoshayatra.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈരംമനസിമുഴുത്തതിനാൽ നിജ
പൗരുഷമവരെക്കാട്ടുവതിന്നായ്
പൗരന്മാരും പടയും കുടയും
വാരണഘടനയും കൂട്ടിക്കെട്ടി-
പ്പാരിടമൊക്കെ മുഴക്കിവരുന്നതു
നേരായ് വരികില്ലധമന്മാരെ !
അഞ്ചിതമാകിനശുദ്ധജലങ്ങളിൽ
നഞ്ചിടുവാനായ് വന്നൊരു നിങ്ങളെ
നെഞ്ചകമെന്നതു കല്ലോ ശിവ ! ശിവ !
പഞ്ചമഹാപാതകിമാർ നിങ്ങൾ
നേരെനിന്നു പ്രയോഗിപ്പാനായ്
ഭീരുക്കൾക്കൊരു വൈഭവമില്ലാ.

നേരല്ലാതെ ചതിപ്പാൻ പെരുവഴി
യോരോന്നിങ്ങനെ നോക്കിനടന്നാൽ
സ്വൈരക്കേടുകൾ വളരെ വരുമ്പോൾ
ആരുമൊരാരാശ്രയമില്ലാതാകും.
നീരസമല്ലാതുള്ള പ്രയോഗം
പാരംകുറയും നിങ്ങൾക്കിപ്പോൾ.
തന്നേക്കാൾ ബലവിക്രമമുള്ളൊരു
ധന്യന്മാരൊടുചെന്നിഹനേർത്താൽ
ഒന്നുംതരമായ് വരികില്ലതുകൊ-
ണ്ടെന്നും തീരാദുഷ്കീർത്തികളും.
ആണുങ്ങൾക്കു പിറന്നവനെങ്കിൽ
പ്രാണൻകളവിൻ നമ്മുടെ നേരെ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/46&oldid=160323" എന്ന താളിൽനിന്ന് ശേഖരിച്ചത്