താൾ:Ghoshayatra.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാർത്തകളിങ്ങനെ ഗൂഢമറിഞ്ഞതി-
ധൂർത്തനതാകിന കുരുസുതദൂതൻ
പാർത്തിരിയാതെ തിരിച്ചുനടന്നഥ
പാർത്ഥിവനഗരം പുക്കാനുടനെ
കർണ്ണാദികളോടുകൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറിവസിക്കും
കർണ്ണേജപനാം ധൃതരാഷ്ട്രജനുടെ
കർണ്ണേ ചെന്നു പറഞ്ഞറിയിച്ചാൻ.

ആനന്ദഭൈരവി - ചെമ്പട

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/22&oldid=160297" എന്ന താളിൽനിന്ന് ശേഖരിച്ചത്