താൾ:Ghathakavadam ഘാതകവധം 1877.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൮

വേണ്ടുവോളം കെറത്തക്കവണ്ണം ഉയൎന്ന കൽതൂണുകളിന്മേൽ നിന്നിരുന്നു. തൂണുകളും തറയും വെങ്കളി ഇട്ടതായിരുന്നു രണ്ടാമത്തേതു കറപ്പിച്ചിട്ടുണ്ടായിരുന്നു. അതു കണ്ണിനു ആനന്ദവും സ്ഥലത്തിനു ഒരു തെളിവുഭാവം കൊടുക്കുന്നതും ആയിരുന്നു അവിടവിടെ ഭംഗിയും പലനിറങ്ങളുമുള്ള പാക്കൾ വിരിച്ചിരുന്നു. ഒരു അറ്റത്തു വലിയുള്ള ഒരു മേശയും ഒരു കസേരിയും ഉണ്ടായിരുന്നു. നടുവിലെ മുറി വല്ല്യതായിരുന്നു അതിന്റെ വാതിലുകൾ ൟ സമയത്തു നല്ലപോലെ തുറന്നിട്ടിരുന്നു. തളം മുഴുവൻ വൃത്തിയുള്ള പാ വിരിച്ചിട്ടുണ്ടായിരുന്നു വെള്ള മുണ്ടുടുത്ത ഒരു ബാല്യക്കാരൻ കാലത്തെ ഊണിനു കിണ്ണൻ പെറുക്കി നിരത്തി കൊണ്ടുംഇരുന്നു. ൟ പാത്രങ്ങൾ ഒക്കെയും നന്നാ മിനുങ്ങിയവയായിരുന്നു. എന്തെന്നാൽ കോശികുൎയ്യൻ ഒരു ചെറുക്കൻ ആയിരുന്നപ്പോൾ സ്ഫുടവിദ്യയിൽ അല്പ അറിവു സമ്പാദിച്ചിരുന്നതുകൊണ്ടു ഓട്ടു പാത്രങ്ങൾ വെടിപ്പില്ലാതെ ഇരുന്നാൽ ഉണ്ടാകുന്ന ദോഷങ്ങൾ നല്ലപോലെ ഓൎമ്മിച്ചിരുന്നതിനാൽ കഴിയുന്നിടത്തോളം അവയെ വൃത്തി ആയി സൂക്ഷിച്ചു വന്നു. നാട്ടുമൎയ്യാദയ്ക്കു വിരോധമായിട്ടു അവൻ വേറൊരു കാൎയ്യം കൂടെ ചെയ്കപതിവായിരുന്നു. അതായതു തന്റെ ഭാര്യയെയും അമ്മയേയും തന്നോടുകൂടെ തന്നെ ഭക്ഷണത്തിനിരിപ്പാൻ അനുവദിച്ചിരുന്നു. അതുകൊണ്ടു ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതിനു മുമ്പെ പാത്രങ്ങൾ എല്ലാവരുടെ പേൎക്കും നിരത്തുക പതിവായിരുന്നു. ൟ വല്ല്യ മുറിയുടെ രണ്ടു വശത്തും ഓരൊ വിസ്താരമുള്ള മുറികൾ ഉണ്ടായിരുന്നു ഇതിലൊന്ന കിടക്കുന്നതിനും മറ്റെതു ഒരു വിധം പഠിത്വമുറിയുമായിരുന്നു കുറിവശത്തെ തിണ്ണ രണ്ടും നിരച്ചു രണ്ടു മുറികൾ കൂടെ ഉണ്ടാക്കിയിരുന്നു. കുഡുംബം വൎദ്ധിച്ചുവന്നപ്പോൾ പുറകിൽ രണ്ടു മുറികൾ കൂടെ പണിയിച്ചു. ഇങ്ങനെ ഏകദേശം ഒരു നാലുകെട്ടിന്റെ ഭാവം ആയി. നെൽപുര വീട്ടിങ്കൽനിന്നു കുറെ മാറി ആയിരുന്നു രണ്ടു കാരണങ്ങളെ വിചാരിച്ചിട്ടായിരുന്നു ഇങ്ങിനെ ചെയ്തതു ഒന്നാമതു അതു വീട്ടിന്റെ ഒരു ഭാഗമാകുമ്പോൾ അധികം ആളുകൾ വരുവാനിടയാകും. രണ്ടാമതു മനുഷ്യർ പാൎക്കുകയും ഉറങ്ങുകയും ചെയ്യുന്ന പുരയിൽ തന്നെ പുന്നെൽ ഇടുന്നുതു സുഖകരമെന്നു വിചാരിച്ചിരുന്നില്ല. തണ്ടിന്റെ ശബ്ദം പിന്നയും കേട്ടു. കോശികുൎയ്യൻ വിരുന്നുകാരെ താൻ ക

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/38&oldid=148786" എന്ന താളിൽനിന്ന് ശേഖരിച്ചത്