താൾ:Ghathakavadam ഘാതകവധം 1877.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൭


കൊണ്ടു അമ്മുമ്മയുടെ അരികെനിന്നു. ഉടനെ നല്ലപോലെ അറിവുള്ള ഒരു മുഖം കല്പടയുടെ മുകളിൽ കണ്ടു അപ്പോൾ മറിയം "അച്ചൻ തന്നെ അമ്മുമ്മെ കുഞ്ഞിനെ പിടിച്ചാട്ടെ അദ്ദേഹം എന്റെ ഒരു പ്രിയ സ്നേഹിതനാണ ഞാൻ ചെന്നു എതിരേൽക്കട്ടെ" എന്നു പറഞ്ഞു അവൾ അടുക്കൽ ചെന്നപ്പോൾ അച്ചൻ ഒരു അപ്പനെ പോലെ അവളുടെ കൈ പിടിച്ചു തന്റെ ചിറിയോടു ചേൎത്തു. ആ സമയം അവളുടെ മുഖം സന്തോഷം കൊണ്ടു ശോഭിച്ചു മറിയം പഠിച്ചിരുന്ന പള്ളിക്കൂടത്തിൽ ൟ പട്ടക്കാരൻ പലപ്പോഴും ചെന്നിട്ടുണ്ട. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ അവളുടെ സ്നേഹിതരും കളിച്ചെങ്ങാതികളും ആയിരുന്നു. ആ ആളിന്റെ ഉപദേശങ്ങളും അനുസരിപ്പിക്കുന്ന ചട്ടങ്ങളും മറിയത്തിനു വളരെ ഉപകാരം വരുത്തിയവയും ആത്മകാൎയ്യങ്ങളിലേക്കു ദൈവം അവളുടെ മനസ്സിനെ നടത്തിയവഴിയുമായിരുന്നു. അതുകൊണ്ടു അദ്ദേഹത്തെ തന്റെ സ്വന്ത വീട്ടിൽ കണ്ടതിൽവച്ചുണ്ടായ സന്തോഷം അവൾ നല്ല വണ്ണം പുറത്തു കാണിച്ചു. രണ്ടുവൎഷം മുമ്പെ ൟ അച്ചൻ തന്റെ വീട്ടിൽ വന്നുകൂടാ എന്നു അവളുടെ അപ്പൻ വിരോധിച്ചിട്ടുള്ളതു അവൾ അറിഞ്ഞില്ല. രണ്ടു ചെറുപ്പക്കർ കൂടെ വന്നിട്ടുണ്ടെന്നു അവൾ അറിയാതിരിക്കത്തക്കവണ്ണം സ്നേഹിതരെക്കുറിച്ചു അത്ര താല്പൎയ്യത്തോടുള്ള ചോദ്യങ്ങൾ അച്ചനോടു അവൾ ചോദിച്ചു അപ്പോൾ അദ്ദേഹം അവളെ നിറുത്തി തിരിഞ്ഞു ഇതു എന്റെ അളിയൻ വറുഗീസു ആണു ഇതു മാത്തൻ ശേഷക്കാരൻ അല്ല ഇവരിരുവരും “ആത്മാക്കളെ ജയിക്ക എന്നുള്ള എന്റെ യജമാനന്റെ വേലയിൽ എന്നെ സഹായിക്ക ആകുന്നു" എന്നു പറഞ്ഞു മറിയം ഉടനെ ആ അന്യന്മാരെ നോക്കി. മാത്തനെ സൂക്ഷിച്ചാറെ മുഖം പുതിയതായിരുന്നു എങ്കിലും മുമ്പു അറിവുണ്ടായിരുന്നതായിട്ടു അവൾക്കു തോന്നി അപ്പോൾ അമ്മയും അമ്മൂമ്മയും വന്നു കേറി ഇരിപ്പാൻ അവരെ ക്ഷണിച്ചു ഇങ്ങനെ അവരെല്ലാവരും ആ വിസ്താരമുള്ള തിണ്ണയിൽ കേറി അതിന്റെ അതിസന്തോഷമായ കാഴ്ച അതിനെയും വീടിനെയും കുറിച്ചു അല്പമായി വൎണ്ണിക്കേണ്ടതിനു കഥയെ വിടുവാൻ എന്നെ നിൎബന്ധിക്കുന്നു. തിണ്ണ ഞാൻ കണ്ടപ്രകാരം മറ്റുള്ള വീടുകളിലേതിനെക്കാൾ നന്നാ വിസ്താരമേറിയതായിരുന്നു മേൽപ്പുരയും വായുവും വെട്ടവും

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/37&oldid=148785" എന്ന താളിൽനിന്ന് ശേഖരിച്ചത്