താൾ:Ghathakavadam ഘാതകവധം 1877.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൧

ഉണ്ടായിരുന്ന ഭാവം വെളിപ്പെട്ടു. ആ വൃദ്ധസ്ത്രീ അങ്ങോട്ടും അതു പോലൊരു ചോദ്ദ്യം ചോദിപ്പാൻ ഭാവിച്ചപ്പോൾ മറിയം "അമ്മുമ്മെ നില്ക്ക ഞാൻ അപ്പനോടു എല്ലാം പറയാം" എന്നു പറഞ്ഞു. "വളരെ നാൾ മുമ്പു ഞാൻ അപ്പന്റെ മുട്ടേൽ ഇരിക്കുമ്പോൾ വേദപുസ്തകത്തിൽ നിന്നു ഒരു നല്ല കഥയെടുത്തു വായിച്ചു ഞാൻ ഇതുവരെയും മറന്നിട്ടില്ലാത്ത വിധത്തിൽ എന്നോടു അതു വിവരിച്ചു പറഞ്ഞതു അപ്പൻ മറന്നുപോയൊ? അതു നല്ല ശമറിയക്കാരന്റെ കഥയായിരുന്നു. ഇതു പറഞ്ഞപ്പോൾ അമ്മുമ്മ ഒരു പായേൽ നമ്മുടെ അടുക്കൽ ഇരിക്കയായിരുന്നു. അമ്മയും അടുക്കള ജോലികൾ വിട്ടു കേൾപ്പാനായിട്ടു വന്നു. അപ്പാ അതിൽ പിന്നെ ഞാൻ ഒരു പാവപ്പെട്ടവനെ കണ്ടാൽ നല്ല ശമറിയക്കാരനാകുവാൻ ശ്രമിക്കും. അതുപോലെ തന്നെ ഇന്നും ഒരു പാപപ്പെട്ടവൻ മരിപ്പാൻ തുടങ്ങിയപ്പോൾ ഞാനും അമ്മുമ്മയും ബുദ്ധിയൊ വിവേകമൊ എന്നുള്ള ചോദ്യം ചോദിപ്പാൻ വിചാരിക്കാതെ അപ്പൻ പഠിപ്പിച്ച ആ നല്ല പാഠത്തെ മാത്രം ഓൎത്തു ഞങ്ങൾ വരികയായിരുന്നു."

"നിങ്ങൾ ഏതു കള്ളന്റെ മുറിവാ കെട്ടിയതു?"

"അപ്പാ ഒരു കള്ളനല്ല വൃദ്ധനായ പൌലൂസു തന്നെ അവൻ മോഷണവും മറ്റുംവിട്ടു ഒരു ക്രിസ്ത്യാനിയായി തീർന്നിരിക്കുന്നു.“

"ഓഹോ നല്ല ക്രിസ്ത്യാനി. ക്രിസ്ത്യാനി മാൎഗ്ഗം ഇങ്ങിനത്ത കീഴുജാതിക്കാരിൽ എന്തു ഫലം വരുത്തും അവർ മൃഗങ്ങളെപ്പോലെ വേലയെടുക്കയും തിന്നുകയും മാത്രം ചെയ്‌വാനുള്ളവരല്ലയോ അവരുടെ അറിവു കണ്ടത്തിനപ്പുറം പോകുന്നതു അസാദ്ധ്യം തന്നെ."

"എങ്കിലും അപ്പാ വൃ‌ദ്ധനായ പൌലൂസു യേശുവിനെക്കുറിച്ചു അവനോടു ആദ്യം പറഞ്ഞതു ഞാൻ തന്നെ എന്നും ഞാൻ അന്നു കൊച്ചായിരുന്നു എന്നും ആ ഉപദേശത്തെ അവൻ ഇപ്പോഴും സ്നേഹിക്കുന്നു എന്നും പറയുന്നു."

ആ നീയാണൊ ആ കാൎയ്യങ്ങളെക്കുറിച്ചു അവനോടു പറഞ്ഞതു ഒരു പുലയനോടു സംസാരിപ്പാനായി അവന്റെ അടുക്കൽ അടുത്തു ചെല്ലത്തക്കവണ്ണം നീ ആരാ?

പുലയരുടെ ഈ അനുസരണക്കേടിനും വഴക്കമില്ലായ്മക്കും ഒക്കെ കാരണം നീയാണോ? എന്റെ കുഞ്ഞു ഇങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/29&oldid=148664" എന്ന താളിൽനിന്ന് ശേഖരിച്ചത്