താൾ:Ghathakavadam ഘാതകവധം 1877.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦

യിൽ ഇരുട്ടുള്ള ഇടവഴി പോകുമ്പോൾ രാത്രി നിമിഷത്തിൽ അടുത്തുവരുന്നു എന്നു അവൎക്കു തോന്നി. അപ്പോൾ ആ ഗൂഢ സ്ഥലത്തു അന്നേരം ചെന്നിട്ടുള്ളതു തങ്ങൾ മാത്രമല്ല എന്ന മറിയം അറിഞ്ഞു. അവൾ ശ്വാസം വിടാതെ ചെവി ഓൎത്താറെ ഒരു ശബ്ദവും കേട്ടില്ല ആരെയും കണ്ടുമില്ല. അതുകൊണ്ടു താൻ ഒരു പൊട്ടിയാകുന്നു എന്നുള്ള വിചാരം അവളുടെ മനസ്സിൽ വന്ന ഉടനെ ഒരു കോണിൽ അങ്ങോട്ടു തിരിഞ്ഞപ്പോൾ ഒരു നീണ്ടു ഇരുണ്ട വസ്തു അവരുടെ മുമ്പിൽ കണ്ടു. പുറകോട്ടു പോകുന്നതു അസാദ്ധ്യമായിരുന്നു. വൃദ്ധസ്ത്രീ വിറച്ചും കൊണ്ടു മറിയത്തിന്റെ അരികിൽ അടുത്തുനിന്നു. ആ വസ്തു അടുത്തടുത്തുവന്നു. മറിയത്തിന്റെ കണ്ണ അമ്മൂമ്മയുടേതിനേക്കാൾ തെളിവുള്ളതായിരുന്നു. ഒരു സന്തോഷശബ്ദത്തോടു കൂടെ "എന്റെ അപ്പാ" എന്നു അവൾ വിളിച്ചു. അവൾ അവനോടടുത്തു ചെന്നു അവന്റെ മുഖം കോപഭാവത്തോടിരുന്നിട്ടും ആ വലിയ കൈകൾ കൊണ്ടു അവളെ കെട്ടിപ്പിടിപ്പാൻ നിൎബന്ധിച്ചു. അവൻ അവളിൽനിന്നു തിരിച്ചുകളഞ്ഞു കണ്ണു നേരെ വരുന്നതുവരെക്കും അവൾ അവനെ വിട്ടില്ല. എന്നാറെ ആ കണ്ണുകൾ ആദ്യം അവളുടെ തലമുടിയെലും രണ്ടാമതു ചട്ടയുടെ പണിയേലും പിന്നെ അവളുടെ കഴുത്തേലുണ്ടായിരുന്ന കാശുകൂട്ടത്തേലും പതിച്ചു. അപ്പോൾ മറിയം “അവിടെയല്ല അപ്പാ നിന്റെ ഹൃദയത്തിലെ സ്ഥിതി ഞാൻ നല്ലവണ്ണം അറിയേണ്ടതിനു എന്റെ കണ്ണിനു നേരെ നോക്കെണമെന്നു ഞാൻ ആഗ്രഹിക്കുന്നു" എന്നു പറഞ്ഞു. അതുകൊണ്ടു അവൻ അല്പനേരത്തേക്കു അവളുടെ കണ്ണിൽ നോക്കി എങ്കിലും തന്റെ കണ്ണുകൾ തീജ്വാല പോലെയിരുന്നതുകൊണ്ടു ആ കപടമില്ലാത്തവയിൽ നോക്കുവാൻ അവനു കഴിഞ്ഞില്ല. അതുകൊണ്ടു അവൻ ക്രൂര ഭാവം കൂടാതെ ക്ഷമയോടു അവളെ മാറ്റിയും വച്ചു അമ്മയുടെ നേരെ തിരിഞ്ഞു "ൟ അസമയത്തു ഇങ്ങിനത്ത ഒരു സ്ഥലത്തു അമ്മ വന്നു നില്ക്കുന്നതു ഒരു ബുദ്ധിയോടു കൂടിയ പ്രവൃത്തിയൊ ? എന്റെ അമ്മ തന്റെ മുറയെന്തെന്നുള്ളതു മറന്നുപോകുവാൻ ഇടയെന്തു." ഇതു അവൻ എപ്പോഴും തന്റെ അമ്മയെ വിചാരിച്ചു വന്നതു പോലെ ബഹുമാനിച്ചായിരുന്നു പറഞ്ഞതു. എങ്കിലും അവന്റെ പറച്ചിലിന്റെ നിമിഷതകൊണ്ടു കോപം അവന്റെ അകത്തു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/28&oldid=148663" എന്ന താളിൽനിന്ന് ശേഖരിച്ചത്