താൾ:Ghathakavadam ഘാതകവധം 1877.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮

പറയേണ്ടു എന്നു ഞാൻ അറിയുന്നില്ല. നാം ൟ കാൎയ്യം അശേഷം ദൈവത്തിന്റെ മുമ്പാകെ വയ്ക്കാം. ദൈവാത്മാവിന്റെ സഹായം കൂടാതെ നമുക്കു സംസാരിപ്പാൻ പാടുള്ള ഒരു കാൎയ്യമല്ല. നാം പ്രാൎത്ഥനകൊണ്ടു അവനോടു അടുക്കാം."

അങ്ങിനെ അവരെല്ലാവരും മുട്ടു കുത്തിയ ഉടനെ വൃദ്ധനായ പൌലുസു തന്റെ കൊച്ചിന്റെ ശവവും കൊണ്ടു കേറി വന്നു പട്ടക്കാരന്റെ അടുക്കലേക്കു നടന്നു പതുക്കേ അതു മേശയുടെ മുമ്പിൽ വച്ചുംവച്ചു തിരികെവന്നു ഇരുന്നു. അദ്ദേഹം ഒരു ലേശെടുത്തു ആ ചെറിയ മുഖം മൂടി പിന്നെയും മുട്ടുകുത്തി അവന്റെ തീഷ്ണതയുള്ള പ്രാൎത്ഥന നന്നാ നീണ്ടതായിരുന്നു. ആ വൈരാഗ്യത്തോടു കൂടിയ വാദത്തോടു പുലയരുടെ കണ്ണീരോടു കൂടിയ പ്രതിവാക്യം ഇടകലശിയിരിക്കയും ചെയ്തു ഒരു ശുദ്ധമുള്ള ഭയഭക്തി ആ സ്ഥലം മുഴവനിലും ആവസിച്ചു. പഠിപ്പിച്ചവനും പഠിപ്പിക്കപ്പെട്ടവരും “ദൈവത്തിന്റെ നാമത്തിൽ രണ്ടൊ മൂന്നൊ പേർ കൂടുന്നെടത്തു മദ്ധ്യെ താൻ ഉണ്ടെ"ന്നുള്ള വാഗ്ദത്തം പാവപ്പെട്ട പുലയരിലും നിവൃത്തിച്ചതായി ബോധിച്ചു പട്ടക്കാരനും ജനങ്ങളും എഴുനീറ്റു അല്പ നേരത്തെക്കു മിണ്ടാതെ ആശ്ചൎയ്യത്തോടു കൂടെ നോക്കിനിന്നു ഒടുക്കം അവരിൽ ആരാണ്ടൊ ഒന്നു പൊറുപൊറുത്തു തുടങ്ങി. "യജമാനനെ ഞങ്ങൾ എല്ലാം ഉറച്ചിരിക്കുന്നു" എന്ന അവർ പറഞ്ഞു.

പട്ടക്കാരൻ. “എന്തിന്റെ പേൎക്കു"

പുലയർ. “ദൈവത്തിന്റെ പേൎക്കു അവന്റെ ന്യായ പ്രമാണം അവനോടു ഞങ്ങൾക്കുള്ള സ്നേഹത്തിന്റെ ഒരു അടയാളം പോലെ ഞങ്ങളെ നിർബന്ധിക്കുന്നു! 'നിങ്ങളെന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ പ്രമാണിപ്പിൻ' അവന്റെ ന്യായപ്രമാണവും ഇപ്രകാരം ആകുന്നു:- "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക അതിൽ നീ ഒരു പ്രകാരത്തിലുള്ള വേലയും ചെയ്യരുതു". സത്യം തന്നേ ഞങ്ങൾ പലപ്പോഴും ദൈവകല്പന ലംഘിച്ചിട്ടുണ്ടു. എങ്കിലും മേലാൽ അങ്ങിനെ വരാതിരിക്കുമെന്നു ഇപ്പോൾ ആഗ്രഹിക്കുന്നു. ഞങ്ങൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നാലും ദൈവസഹായത്താൽ തന്റെ ദിവസത്തെ ശുദ്ധമായി ആചരിക്കും"

പട്ടക്കാരൻ പ്രിയമുള്ളവരെ നമ്മുടെ എല്ലാ കാൎയ്യങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/16&oldid=148504" എന്ന താളിൽനിന്ന് ശേഖരിച്ചത്