താൾ:Ghathakavadam ഘാതകവധം 1877.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯

ദൈവത്തിങ്കൽ ഏല്പിക്കുന്നു എങ്കിൽ നാം നടക്കേണ്ട അവൻ കാണിച്ചു തരും എന്നുള്ളതു സത്യം ആകുന്നു. ഞങ്ങളുടെ ൟ വിധി പരിശുദ്ധാത്മാവിനാൽ ഉണ്ടായതു തന്നെ. അവൻ നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾക്കു വഴി കാണിച്ചു സഹായിപ്പാനും അവന്റെ നടത്തിപ്പിനെ നിങ്ങൾ അപേക്ഷിപ്പാൻ മറന്നു പൊകാതെയിരിക്കാനും ഇടവരട്ടെ. എന്നാൽ ഇപ്പോൾ നിങ്ങളുടെ യജമാനന്റെയും അവന്റെ വേലയുടെയും കാൎയ്യം എന്താകുന്നു.

ഉടനെ അല്പ നേരത്തെക്കു എല്ലാവരും കൂടെ മന്ത്രിച്ചതിന്റെ ശേഷം മുമ്പെ സംസാരിച്ചവൻ തന്നെ പിന്നെയും അച്ചനോടു ഇപ്രകാരം പറഞ്ഞു. "ഞങ്ങളുടെ യജമാനനേയും വേലയേയും സ്നേഹിപ്പാൻ ഞങ്ങൾക്കു ആഗ്രഹമുണ്ടു ഞങ്ങൾക്കു മുമ്പു ഞങ്ങളുടെ പൂൎവ്വന്മാർ വേലയെടുത്തിട്ടുള്ള പാടങ്ങൾ വിട്ടുപോവാൻ ഞങ്ങൾക്കു മനസ്സില്ല അതിലുള്ള എല്ലാ പൂക്കളും ഈ പതാലുകളിൽ സഞ്ചരിക്കുന്ന ഓരെ തരം പറവകളെയും ഞങ്ങൾ അറിയും. കൊച്ചുന്നാൾ മുതൽ വയസ്സുപ്രായം വരെ രാത്രിയിൽ ചവിട്ടുന്ന ചക്രങ്ങളുടെ ഒച്ചയും ഞങ്ങൾക്കു അറിയാം ആ സമയങ്ങളിൽ ഞങ്ങൾ കുറുക്കന്റെ കൂടെ കൂകിയിട്ടുമുണ്ടു. ഞങ്ങളുടെ അപ്പന്മാരുടെ തുമ്പാകൊണ്ടു നിലം കിളയ്ക്കയും അവരവൎക്കു തന്നെ ശവക്കുഴി വെട്ടുകയും ചെയ്തിട്ടുണ്ടു. അതു തന്നെ ഞങ്ങൾക്കു കിട്ടിയിരിക്കുന്നു. വിതയും കൊയിത്തുംതന്നെഞങ്ങൾക്കു എന്നും വേല മരിച്ചാൽ ഞങ്ങളുടെ ശവങ്ങൾ നിലത്തിന്നു വളം കൂട്ടുവാൻ ഉതകുകയും ചെയ്യും. എങ്കിലും യജമാനനെ ഞങ്ങൾ ഒരുനാളും വിട്ടുപോകയില്ലാ. ദൈവത്തിന്റെ പരിശുദ്ധ ശാബതയെ ലംഘിക്കയുമില്ല" ൟ മേൽപറഞ്ഞ വാചകങ്ങളെ ഉച്ചരിച്ചതിൽ വേറെ പലരും കൂടിയിട്ടുണ്ടായിരുന്നു. അച്ചൻ വൃദ്ധനായ പൌലുസു ഇരുന്നിരുന്നെടമായവാതില്ക്കലേക്കു അവനിൽനിന്നു വല്ലതും കേൾക്കാമെന്നുള്ള ആശയൊടു കൂടെ നോക്കിനിന്നു. എങ്കിലും അവനു തന്റെ ഭാവം അറിവാൻ പാടില്ലാഞ്ഞതിനാൽ ആ നോട്ടം നിഷ്ഫലമായിപ്പോയി ഒടുക്കം മാന്യനായ വേറൊരു വൃദ്ധൻ എഴുനീറ്റു നിന്നു ഇപ്രകാരം പറഞ്ഞു: "നമ്മുടെ യജമാനനുമായിട്ടു ഏതു വിധേനയും രമ്യപ്പെടുന്നതു ‌ന്യായമല്ലാതിരിപ്പാൻ പാടില്ല. അതുകൊണ്ടു ശാബത ദിവസം കഴിഞ്ഞാലുടനെ ചെറുപ്പക്കാരും വയസ്സന്മാരും പെൺപിറന്ന

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/17&oldid=148512" എന്ന താളിൽനിന്ന് ശേഖരിച്ചത്