താൾ:George Pattabhishekam 1912.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളജില്ലയിലെ പട്ടാഭിഷേകാഘോഷങ്ങൾ കോഴിക്കോട്

പ്രാരംഭദശ ജോർജ്ജ് ചക്രവർത്തി തിരുമനസ്സിലെ പട്ടാഭിഷേകം 1911 ഡിസെന്പ്ര 12ാം നു ദൽഹിയിൽവെച്ചു കൊണ്ടാടുന്നതുപോലെതന്നെയല്ലെങ്കിലും, ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും പാർത്തുവരുന്ന ജനങ്ങൾ, ദീപാവലി, ഘോഷയാത്രമുതലായ ആഘോഷങ്ങളോടുകൂടി ഈ ശുഭസന്ദർഭത്തെ യഥാശക്തികൊണ്ടടേണ്ടതാണെന്നു ഇന്ത്യഗേവർമ്മേണ്ടിന്നുണ്ടായിരുന്ന അഭിപ്രായം മദിരാശിഗവർമ്മേണ്ടിൻറെ ചില പ്രത്യേക ഉപദേശങ്ങളോടുകൂടി 1911 സെപ്തമാസം ആദ്യത്തിൽ ഒരു ഗവർമ്മെണ്ടുകല്പനയായി പ്രസിദ്ധം ചെയ്തു. ഈ ഗവർമ്മെണ്ടുകല്പനയുടെ ചുരുക്കം (1) ഡിസെബ്ര 7ാം നു മുതൽ 12ാം നു കൂടി 6 ദിവസം പട്ടാഭിഷേകം പ്രമാണിച്ച് എല്ലാ പബ്ലിക്ക് ആപ്പീസ്സുകളിലും കല്പനദിവസമായിരിക്കുമെന്നും, (2) ഈ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലേയും തലസ്ഥാനനഗരത്തിലും, ഡിവിഷ്യൻ, താലൂക്ക് ഇവിടങ്ങളിലെ ഹെഡ്ക്വാർട്ടിലും നിവൃത്തിയുള്ളേടത്തോളം എല്ലാം ഗ്രാമങ്ങളിലും വെച്ച് ഡിസെന്പ്ര 12ാംനു ഉച്ചക്ക് രാജകീയവിളംബരം വായിപ്പാനും ചക്രവർത്തി തിരുമനസ്സിലെ ഛായാപടം പ്രദർശിപ്പിപ്പാനും ചട്ടംചെയ്യേണമെന്നും (3) ജില്ലാതലസ്ഥാനനഗരത്തിലും തരമുള്ളപക്ഷം എല്ലാ ഡിവിഷ്യൻറെയും ഹെഡ്ക്വാർട്ടറിൽവെച്ചും വിധിയാംവണ്ണം ഓരോ ദർബ്ബാർ കൂടി വിളംബരം വായിക്കുകയും അതാതു പ്രദേശനിവാസികൾക്കാക്കെ ചക്രവർത്തിതിരുമനസ്സുകൊണ്ടോ, ഇന്ത്യാഗവർണ്ണർ ജനറൽ അവർകളോ നല്ല ബഹുമതിയും ഈ അവസരത്തിൽ നൽകീട്ടുണ്ടെങ്കിൽ ആയതു പ്രസിദ്ധമാക്കുകയും വേണമെന്നും (4) പൊതുജനങ്ങളുടെ ഉത്സാഹത്താൽ അഗതികൾക്കു ഭക്ഷണം കൊടുക്കുക, ദീപാവലികൾ വെക്കുക, വിദ്യാർത്ഥികളെ സൽക്കരിക്കുക, പട്ടാഭിഷേകപ്രശസ്തിസ്രോത്രങ്ങൾ ചൊല്ലുക, ഘോഷയാത്രകൾ ചെയ്യുക, കരിമരുന്നുപ്രയോഗങ്ങൾ മുതലായ വിനോദനങ്ങൾക്ക് ഏർപ്പാർടുചെയ്യുക, ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടത്തുക മുതലായ ആഘോഷങ്ങൾ എല്ലാ പ്രദേശത്തിൽവെച്ചും ഉണ്ടാക്കുന്നതു ഗവർമ്മേണ്ടിന്നു തൃപ്തിയാണെന്നും ഇതിലേക്കായി എല്ലാ ജില്ലാഭരണധികാരികളും അവരുടെ സഹായികളും കഴിയു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/90&oldid=160280" എന്ന താളിൽനിന്ന് ശേഖരിച്ചത്