താൾ:George Pattabhishekam 1912.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളുടെ പ‌ട്ടണത്തെ മനോഹരമാക്കി ഒരുക്കുന്നതിലേക്ക് നിങ്ങൾ ചെയ്തിട്ടുള്ള വിജയപൂർവ്വങ്ങളായ ശ്രമങ്ങളെ ഞങ്ങൾ വളരെ അഭിനന്ദിക്കുന്നു. ഇക്കഴിഞ്ഞ ഇരുപതു സംവത്സരങ്ങൾക്കുള്ളിൽ നിങ്ങൾ നഗരശുചീകരണ പരിഷ്ക്കാരത്തെ എങ്ങിനെ ഉപേക്ഷിച്ചിരുന്നില്ലെന്നുള്ളതും, അതേസമയം തന്നെ എനിക്കറിയാം. നിങ്ങളുടെ ജലനിർഗ്ഗമന ഏർപ്പാടിലുള്ള ക്രമപ്രവർദ്ധമായ അഭിവൃദ്ധിക്കു ഏറ്റവും സന്തുഷ്ടിപ്രദങ്ങളായ ഫലങ്ങളാണുണ്ടായിട്ടുള്ളതു. നിങ്ങൾ സംഭരിച്ചിട്ടുള്ളതായ ശുദ്ധജലം നിമിത്തം വിഷൂചിക മുതലായ സാംക്രിമികരോഗങ്ങളിൽ നിന്നു രക്ഷയുണ്ടായിട്ടുള്ളതിനാൽ ഈ സംഭരണം അതിലേക്കു ചെലവായിട്ടുള്ള വലുതായ തുകയേ പൂർണ്ണമായി നീതികരിക്കുന്നുണ്ട്. ഈ സംവത്സരത്തിൽ ദൽഹിപട്ടണത്തിന്നു മലന്പനിയിൽനിന്നു ലഭിച്ച അസാധാരണമായ വിമുക്തിക്കുള്ള പ്രധാനകാരണം, നനവുള്ള ഒരു കാടുവെട്ടിത്തെളിയിച്ചു അതിനെ ജലനിഗ്ഗമനത്തിന്നുള്ള ഏർപ്പാടുകളോടു കൂടിയ വിസൃതമായ ഉദ്യാനമാക്കിയതാണെന്നു ഞാൻ അറിയുന്നു. എൻറെ ഇന്ത്യൻ പ്രജകളുടെ ഉത്തമമായ ആരോഗ്യത്തിന്നും വർദ്ധിതമായ രക്ഷക്കുമായി ഈ പാ"ങ്ങൾ കുറേകൂടി സാർവ്വത്രികമായി മനസ്സിലാക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമെന്നു ഞാൻ ഏറ്റവും ഹൃദയപൂർവ്വമായി വിശ്വസിക്കുന്നു. പ്ലേഗ്, മലന്പനി, വിഷുചിക എന്നീ ഭയങ്കരവ്യാധികളുടേ ആക്രമണത്തിൽ നിന്നു രക്ഷ ലഭിക്കുന്നതിന്നുള്ള മാർഗ്ഗം ജനങ്ങളുടേയും അവരുടേ നേതാക്കന്മാരുടേയും പ്രവൃത്തികളിൽ സ്ഥിതിചെയ്യുന്നു. അവർ അധികൃതന്മാരുടെയും പ്രവൃത്തികളിൽ സ്ഥിതിചെയ്യുന്നു. അവർ അധികൃതന്മാരുടേ ശാസ്ത്രീയമായ ശ്രമങ്ങളിൽ സഹകരിക്കേണ്ടതാണ്. ശാസ്ത്രീയന്വേഷണങ്ങളാലും തദ്ദേശസ്ഥിതികളുടെ പ"നത്താലും ഈ വ്യാധികളുടെ കാരണങ്ങളേ കണ്ടുപിടിക്കുന്നതിന്നുള്ള ശ്രമത്തിനുവളരേ അഭിവൃദ്ധിയുണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും പലതും ചെയ്യേണ്ടതായുണ്ട്. തങ്ങളുടെ രക്ഷക്കും ക്ഷേമത്തിന്നുവേണ്ടി പ്രാഥമിക ആരോഗ്യ രക്ഷാശാസ്ത്രവും ഗൃഹശുചീകരണശാസ്ത്രവും വിവരിക്കുന്ന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/61&oldid=160248" എന്ന താളിൽനിന്ന് ശേഖരിച്ചത്