താൾ:George Pattabhishekam 1912.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യി ഈ രണ്ടു മംഗളപത്രങ്ങൾക്കും ചക്രവർത്തി തീരുമേനി കല്പിച്ച് കൊടുത്ത മറുപടി ഇപ്രകാരമായിരന്നു. "നിങ്ങളുടെ മംഗളപത്രത്തിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള സ്വാഗത വചനങ്ങൾക്കായും സദ്വികാരങ്ങൾക്കായും ചക്രവർത്തിനിയും ഞാനും നിങ്ങൾക്ക് എറ്റവും ഹൃദയപൂർവ്വമായി വന്ദനം പറയുന്നു. അസാധാരണമായ ജലദൌർല്ലഭ്യം നിമിത്തമുണ്ടാകുന്നതും (ധാരാളമായ മഴയേയും കൃഷിയിൽനിന്നുള്ള വിളവുകളേയും ആശ്രയിച്ചിരിക്കുന്നവരായ എൻറെ ഇന്ത്യൻ പ്രജകളിൽ അധികം പേർക്കും) വ്യസനകരമായ ഒരുവിപത്തിന്നു കാരണമാക്കുന്നതുമായ ഒരു ഗൌരവമായ ക്ഷാമത്താൽ ഞങ്ങളുടെ ഇന്ത്യാസന്ദർശനം ചിഹ്നിതമായിരിക്കുമോ എന്നു ഞങ്ങൾ ഏതാനും മാസങ്ങൾക്കു മുന്പു ഭയപ്പെടുകയുണ്ടായി. ക്ഷാമകാ"ിന്യം കുറഞ്ഞതിനാലും, ഉത്തമങ്ങളായ ഗതാഗതമാർഗ്ഗങ്ങൾ നിമിത്തവും കൃഷി മരാമത്തു ഏർപ്പാടുകളുടെ വ്യാപ്തിനിമിത്തവും ക്ഷാമത്തെപ്പറ്റി മുന്പുണ്ടായിരുന്നതുപോലെയുള്ള ഭയം ഇപ്പോഴില്ലെന്നുള്ളതിനാലും ഞാൻ കൃതാർത്ഥനായിരിക്കുന്നു. മറ്റു മാർഗ്ഗങ്ങളിലും ഇന്ത്യയിലേ കൃഷിക്ക് ക്രമേണ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നറിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഈ നാട്ടിലെ കൃഷിക്കാരന്ന് സർവ്വദാ ക്ഷമയും, പ്രയത്നശീലവും, ബുദ്ധിസാമാർത്ഥ്യവുമുണ്ട്. അയാളുടെ മാർഗ്ഗങ്ങളാകട്ടെ പുരാതന നടപടികളെ അനുസരിച്ചുള്ളവയാണ്. ഇയ്യിടെ ശാസ്ത്രീയ അറിവുകൾ കൃഷിയിൽ ഉപയോഗപ്പെടുത്തുകയും അതിൻറെ ഉപോയഗത്താൽ ഭൂമിയെ നന്നാക്കുന്നതിൽ മാത്രമല്ല, കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങളെ ചികിത്സക്കുന്നതിലും കൃഷിക്കാരുടെ ഭയങ്കര ശത്രുക്കളായ ചില ചെറുതരം പുഴുക്കളുടെ ഉപദ്രവങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലുമുള്ള വലുതായ ഫലങ്ങളെ അല്പസമയത്തിന്നുള്ളിൽതന്നെ പ്രത്യക്ഷപ്പെത്തുകയും ചെയ്തിരിക്കുന്നു. സഹകരണ ഏർപ്പാടു നടപ്പിൽ വരുത്തുകയും പൂർണ്ണമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നപക്ഷം ഈ രാജ്യത്തിലേ കൃഷിക്കു മഹത്തം ശോഭനവുമായ ഒരു ഭാവിയേ ഞാൻ കാണുന്നുണ്ട്. ഞങ്ങളുടെ സന്ദർശനത്തിന്നായി നി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/60&oldid=160247" എന്ന താളിൽനിന്ന് ശേഖരിച്ചത്