താൾ:George Pattabhishekam 1912.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വസ്തന്മാരായ ഉദ്യോഗസ്ഥന്മാർ, മഹാന്മാരായ രാജാക്കന്മാർ, ജനപ്രിനിധികൾ, എന്റെ ഇന്ത്യാരാജ്യത്തിലെ പട്ടാളക്കാരുടെ പ്രതിനിധിസംഘങ്ങൾ എന്നിവരോടു കൂടിയ ഈ വലുതായ ജനസംഘത്തെ കാണുന്നതിനാൽ എനിക്കും ചക്രവർത്തിനി മഹാരാജ്ഞിക്കും നിഷ്കപടമായ സന്തോഷത്തിനും ചരിതാർത്ഥ്യത്തിന്നും കാരണമായിട്ടുണ്ട്. അവരുടെ ഭക്തിപ്രകടനത്തെ ഞാൻ ഹൃദയപൂർവ്വമായ സംതൃപ്തിയോടുകൂടി സ്വീകരിക്കുന്നതാണ്. അനുഭാവവും സ്നേഹപുരസ്സരമായ സദ്വികാരങ്ങളും ഈ ചരിത്രപ്രധാനമായ അവസരത്തിൽ രാജാക്കന്മാരേയും പ്രജകളേയും എന്നോടു യോജിപ്പിച്ചിരിക്കുന്നുവെന്നുള്ള സംഗതി എന്റെ ഹൃദയത്തിൽ ഗാഢമായി പതിഞ്ഞിരിക്കുന്നു. ഈ കിരീടധാരണത്തിന്റെ സ്മാരകമായി എന്റെ പ്രത്യേകസന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നങ്ങളായ ചില സംഭാവനകളും സൌജന്യങ്ങളും നൽകേണമെന്നു ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ ഗവർണ്ണർജനറൽ ഇന്നു ഇവയെപ്പറ്റി നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ അവകാശങ്ങളുടേയും അർഹതകളുടേയും പരിരക്ഷണത്തെ സംബന്ധിച്ചും നിങ്ങളുടെ ക്ഷേമം, സമാധാനം, സംതൃപ്തി എന്നിവക്കായുള്ള എന്റെ ആഗ്രഹത്തെ സംബന്ധിച്ചും എന്റെ വന്ദ്യപൂർവ്വീകന്മാർ നിങ്ങൾക്കു നല്കീട്ടുള്ള ഉറപ്പുകളെ ഞാൻ തന്നെ നേരിട്ടു ആവർത്തിച്ചു പറയുന്നതിലേക്ക് എനിക്ക് ഈ അവസരം ലഭിച്ചതിലും ഞാൻ സന്തോഷിക്കുന്നു. ഈശ്വരകാരുണ്യം എന്റെ ജനങ്ങളുടെ മേൽ ഉണ്ടായിരിക്കുകയും അവരുടെ സന്തുഷ്ട്രിയേയും ക്ഷേമത്തേയും വർദ്ധിപ്പിക്കുന്നതിന്നുള്ള എന്റെ അതിയായ ശ്രമത്തിൽ എന്നെ സഹായിക്കുകയും ചെയ്യട്ടെ! ഇവിടെ കൂടീട്ടുള്ള എല്ലാ സാമന്തരാജാക്കന്മാർക്കും ഞാൻ ഞങ്ങളുടെ സ്നേഹപൂർവ്വങ്ങളായ സ്വാഗതങ്ങൾ പറഞ്ഞുകൊള്ളഉന്നു." ഈ പ്രസംഗാവസാനം വളരേനേരത്തോളം സഭ്യന്മാരുടെ കൃതജ്ഞതാസൂചകമായ ഹസ്തതാഡനം നിലനിന്നു. ഇതിന്നുശേഷം ഓരോരുത്തരായി പ്രഭുഭക്തി കാട്ടുവാനായി സിംഹാസനത്തി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/48&oldid=160233" എന്ന താളിൽനിന്ന് ശേഖരിച്ചത്