യഥാർത്ഥമായ കൃതജ്ഞതയോടും സംതൃപ്തിയോടുകൂടിയാണ് ഞാൻ ഇന്നത്തെ ദിവസം ഇവിടെ നിങ്ങളുടെയിടയിൽ നിലക്കുന്നതു. ഈ സംവത്സരത്തിൽ ചക്രവർത്തിനിക്കും എനിക്കും മഹത്തായ അനേകം കർമ്മങ്ങൾ അനുഷ്ടിപ്പാനുണ്ടായത് സന്തുഷ്ടിപ്രദമാണെങ്കിലും ഈ സംവത്സരം അസാധാരണമായ ശ്രമഭാരമുള്ളൊന്നായിരുന്നു. എന്നാൽ സമയവും ദൂരവും അധികമായിരുന്നിട്ടും, ഞങ്ങളുടെ കഴിഞ്ഞ ഇന്ത്യാസന്ദർശനത്തിൻറെ നന്ദിപുരസ്സരങ്ങളായ സ്മരണകൾ, അപ്പോൾതന്നെ ഞങ്ങൾ സ്നേഹിച്ചിരുന്നതായ ഈ രാജ്യത്തിലേക്ക് ഞങ്ങളെ വീണ്ടും ആകർഷിച്ചു ഇവിടെ വരുത്തിയിരിക്കുന്നു. സ്വഭവനത്തിലെന്നതുപോലെയുള്ള ദയ കണ്ടെത്തിയതായ രാജ്യത്തെ പുനസ്സന്ദർശനം ചെയ്യുന്നതിലേക്ക് ശോഭനങ്ങളായ ആശകളോടുകൂടിയാണ് ഞങ്ങളുടെ ദീർഘമായ യാത്രക്ക് ഞങ്ങൾ പുറപ്പെട്ടത്. അങ്ങിനെ പുനസ്സന്ദർശനം ചെയ്തതിൽ ഞാൻ വെസ്റ്റ് മിനിസ്റ്റർ ദൈവാലയത്തിൽവെച്ച് ഇക്കഴിഞ്ഞ ജൂൺ 22-ാംനു നടത്തപ്പെട്ടതായ കിരീടധാരണാഘോഷത്തെ- എൻറെ പൂർവ്വീകന്മാരുടെ കിരീടം പുരാതനവും ശ്രേഷ്ടവുമായ കർമ്മങ്ങളോടുകൂടി ഈശ്വരകൃപയാൽ എൻറെ ശിരസ്സിൽ വെച്ചതായ ആഘോഷത്തെ- നിങ്ങളെ നേരിട്ടു അറിയിക്കുന്നതാണെന്നു കഴിഞ്ഞ ജൂലായിമാസത്തിലെ എൻറെ സന്ദേശത്തിൽ പുറപ്പെടുവിച്ചിരുന്നതായ ആഗ്രഹത്തെ സാധിക്കുകയാണ് ചെയ്തിരിക്കുന്നത്. ചക്രവർത്തിനിയോടു കൂടിയുള്ള എൻറെ ആഗമനത്താൽ ഇന്ത്യയിലെ ഭക്തന്മാരായ രാജാക്കന്മാരോടും വിശ്വസ്തന്മാരായ ജനങ്ങളോടും ഞങ്ങൾക്ക് സ്നേഹവും ഇന്ത്യാസാമ്രാജ്യത്തിൻറെ ക്ഷേമവും സന്തുഷ്ടിയും ഞങ്ങളുടെ ഹൃദയങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നുള്ളതും പ്രകാശിപ്പിക്കേണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കിരീടധാരണകർമ്മത്തിൽ സന്നിഹിതരാകുന്നതിന്നു സാധിക്കാത്ത ആളുകൾക്ക് ദൽഹിയിൽ വെച്ചുള്ള അതിൻറെ ആഘോഷത്തിൽ പങ്കുകൊള്ളുന്നതിന്നു സൌകര്യമുണ്ടാക്കേണമെന്നുള്ളതും എനിക്കു തോന്നീട്ടുള്ള ആഗ്രഹമാണ്. എൻറെ ഗവർണ്ണർമാർ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |