താൾ:George Pattabhishekam 1912.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ നടത്തുകയും ഉണ്ടായിരുന്നു. അവിടങ്ങളിലെല്ലാം അനവധി ജനം ഈ വക ആഘോഷങ്ങളിൽ പങ്കുകൊള്ളുകയും ഉണ്ടായിട്ടുണ്ട്. വിശേഷിച്ച് മഡിക്കായി വെച്ച് മിസ്റ്റർ കരുവാഡ കുഞ്ഞിയമ്പുവിന്റെ വകയായി കൂടിയവർക്കൊക്കെ പഞ്ചസാര കൊടുക്കപ്പെട്ടിരുന്നു. പണിയാൽ എന്ന സ്ഥലത്ത് വെച്ച് മിസ്റ്റർ ദാമോദരതന്ത്രി എന്നാൾ സ്വന്തം ചെലവിന്മേൽ 200-ൽ പരം അഗതികൾക്കു ഭക്ഷണം കൊടുക്കുകയുണ്ടായി. പട്ടാഭിഷേകസ്മാരകമായി ചന്തേരയിൽ ഒരു സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ മിസ്റ്റർ മണ്ടപ്പുറത്ത് അസ്സനാർബീറി എന്നാൾ തീർച്ചപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറേ എളേരിയിൽവെച്ചു മാപ്പിളമാരായ സാധുക്കൾക്കൊക്കെ ഭക്ഷണം കൊടുത്തത് മിസ്റ്റർ തരുവയിയുടെ വകയായിരുന്നു. തെക്കൻ തൃക്കരിപ്പൂരിലെ സാധുക്കൾക്കു ഭക്ഷണം കൊടുത്തത് മിസ്റ്റർ ഉടുമന്തവ അബ്ദുൾറഹിമാനായിരുന്നു. ഈ ഘോഷങ്ങളൊക്കെ പട്ടാഭിഷേകത്തിന്റെ മാഹാത്മ്യത്തെ അപ്രദേശക്കാരെ നല്ലവണ്ണം മനസ്സിലാക്കത്തക്ക സ്ഥിതിയിൽ നല്ലപോലെ നടത്തിയിരിക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/190&oldid=160200" എന്ന താളിൽനിന്ന് ശേഖരിച്ചത്