എത്തിച്ചേരുകയും അവിടെ വെച്ച് എല്ലാവരും ഒത്തൊരുമിച്ചു രാജദം പതിമാർക്ക് മൂന്നു ചിയേഴ്സ് ആർത്തു വിളിക്കയും ചെയ്തു. ക്രിസ്തീയദേവാലയത്തിലും അജനൂരിലെ ജമാത്ത് പള്ളിയിലും പ്രത്യേക ദേവാരാധനകൾ നടത്തപ്പെട്ടിരുന്നു. വിസ്തൃതമായ പന്തലിൻറേയും, അതിൽ കൂടിയിരുന്ന ജനങ്ങളുടേയും, രാജദന്പതിമാരുടം ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന മണ്ഡപത്തിൻറേയും ഛായാപടങ്ങൾ എടുപ്പിച്ചിരുന്നതും പ്രത്യേക സ്മരണീയമാണഅ.
പള്ളിക്കര ഗ്രാമത്തിൽ തൻറെ സ്വന്തം ചെലവിന്മേൽ ഒരു സത്രം പണിയിക്കാമെന്ന് ബേക്കലിലെ മിസ്റ്റർ കൃഷ്ണസിങ്ങ് വാഗ്ദത്തം ചെയ്തിട്ടുണ്ട്. കിരീടധാരണോത്സവത്തിൻറെ സ്മാരകമായ ഈ എടുപ്പ് താലൂക്ക് ബോർഡിന്നു സൌജന്യമായി കൊടുക്കുവാനാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. ചന്തേരിയിൽ വെച്ചുണ്ടായ ആഘോഷസമയം മടപ്പുറത്ത് ഹസ്സനാരെ ബിയാരി അവർകൾ അവിടെ ഒരു സ്കൂൾ എടുപ്പിക്കാമെന്നു വാഗ്ദത്തം ചെയ്തിട്ടുണ്ട്. പ്രമാണികളുടേയും വലിയ ജന്മികളുടേയും സഹകരണംകൊണ്ടാണഅ ഇവിടുത്തെ ആഘോഷങ്ങൾ ഇത്ര മംഗളമായിത്തീർന്നത്. വിളംബരത്തിൻറെ പകർപ്പും രാജദന്പതിമാരുടെ ചിത്രങ്ങളും ഓരോ പള്ളിക്കൂടത്തിലും, ചാവടിയിലും പരസ്യസ്ഥലത്തിലും വെക്കുവാൻ അംശങ്ങളിലെ എല്ലാ അധികാരിമാർക്കും പ്രത്യേകം കല്പന കൊടുത്തിരുന്നതും ഉചിതമായിരുന്നു. ഡി ദാർ മഞ്ചുനാഥബാലിഗ അവർകളേയും ജന്മികളേയും പ്രമാണികളേയുമൊക്കെ അഭിനന്ദിക്കേണ്ടിരിക്കുന്നു.
ഈ ഡിവിഷനിൽ ബേലൂർ I. പള്ളിക്കൂർ, പഡ്ന, മഡക്കയി II. പുല്ലൂർ, പിലിക്കോട്, കൊടക്കാട്, മാലോത്ത്, പണിയാൽ, കിണാനൂർ II ബല്ല, അജാനൂർ, കീകാൻ, മാനിയാട്ട്, നീലേശ്വരം I, മഡിക്കയി I, പടിഞ്ഞാറെ എലേരി, ചറപത്തൂർ ചിമ്മെരി, ചെറപത്തൂര് II. കിണാനൂർ I, കരിന്തല, കാഞ്ഞങ്ങാട്, ഉദനൂർ, കായ്യൂർ, തെക്കെതിരുപ്പത്തൂര്, ചിറ്റാരി ഈ പ്രദേശങ്ങളിൽ വെച്ച് വിളംബരം വായിക്കയും, വിദ്യാർഥിസല്ക്കാരം, ദീപാവലി, അഗതികൾക്ക് ഭക്ഷണം കൊടുക്കൽ, ഘോഷയാത്ര മുതലായ്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |