സ്ഥക്കനുസരിച്ചതിൽ അധികം കേമമായ നിലയിൽ ഘോഷയാത്രയും കരിമരുന്നുപ്രയോഗവും ഉണ്ടായിരുന്നു. ഘോഷയാത്രക്ക് 12-ൽ അധികം ആനകളും ഉണ്ടായിരുന്നു.വിളംബരവായനക്കായി പ്രത്യേകം പന്തൽ കെട്ടിയുണ്ടാക്കീട്ടുണ്ടായിരുന്നു.
മേനപ്രം-ചൊക്ലി.
ഇവിടെ ചൊക്ലി സബ്ബ് റജിസത്രാർ, അധികാരി,മെൻസർസ് കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാര്, ബി. മമ്മി, പരമേശ്വര അയ്യർ മുതലായവരുടെ ഉത്സാഹത്താൽ 135 ക യോളം ചെലവിട്ട് പലവിധമായ ആഘോഷങ്ങൾ ഉണ്ടാക്കിയിരുന്നു.
പാനൂര്
ഇവിടെ കതിരൂര് സബ്ബ് റജ്സ്ത്രാളുടേയും അംശം അധികാരി, മെസെർസ് കെ. നാരായണൻ നമ്പൂതിരി, വി. നാരായണൻമ്പൂതിരി, എം. നാരായണനായർ, കെ.പി. നാരായണ മേനോൻ, സി.ആർ. നാരായണക്കുറുപ്പ്, ടി.രാമൻനമ്പ്യാര്, എം. ചാത്തുക്കുട്ടി ഗുരുക്കൾ മുതലായവരുടെ ശ്രമത്താൽ 122ക. ചെലവിട്ട് പലവിധമായ ആഘോഷങ്ങൾ നടത്തിയിരിക്കുന്നു.
കൊണ്ടോട്ടി
കൊണ്ടോട്ടിവെച്ച് സ്ഥലത്തെ സബ്ബ് റജിസ്ത്രാർ, പോലീസ്സ് സബ്ബ് ഇൻസ്പെക്ടർ, സാൾട്ട് സബ്ബ്ഇൻസ്പെകർ, നെടിയിരുപ്പ് അധഇകാരി ഇരുവരുടേയും പൌരന്മാരുടേയും അത്യാത്സാഹത്തിന്മേൽ സാധുക്കൾക്ക് അന്നദാനം കൊടുക്കുകയും സ്കൂൾകുട്ടികൾക്ക് ചായ പലഹാരം കൊടുക്കുകയും കൊണ്ടോട്ടി സ്കൂളിൽനിന്നും തുടങ്ങിപൊയിലിക്കാവ് ക്ഷേത്രംവരെ മഹാരാജവവർകളുടെ ചിത്രത്തോടുകൂടി ഒരു എഴുന്നെള്ളത്തും വളരെ ആഘോഷത്തിൽ കൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |