താൾ:George Pattabhishekam 1912.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-83-


യണ്ണ ഈ അംശങ്ങളിൽനിന്ന ഓരോ ഘോഷയാത്രയും പേരാന്പ്രയിൽ എത്തി. 7000 ത്തിൽ അധികം ജനങ്ങൽ കൂടിയിരുന്ന ഈ ആഘോഷത്തിന്നായി 350 കയോളം ചെലവായിട്ടുണ്ട്. ദീപാവലി കരിമരുന്ന് പ്രയോഗം ഇവയൊക്കെ വളരെ വിശേഷമായിരുന്നു.

അഴിയൂര്

സബ്ബ് റജിസ്ത്രാർ മിസ്റ്റർ ചൂഢാചന്ദ്രൻ അവർകൾ, മെസർസ് ടി.സി. ഉണ്ണിക്കുറുപ്പ്, ചപ്പാരത്ത്, കൃഷ്ണക്കുറുപ്പ്, കാരൊത്തൊടി സി.രാമക്കുറുപ്പ്, പുതിയടത്ത് ടി.സി. കുഞ്ഞിരാമക്കുറുപ്പ്, കോളോത്ത്, കേളുക്കുറുപ്പ്, പിനാടമ്മൽ പക്രമ്മാൻഹാജി, മാടത്തുമ്മൽ അമ്മതുകുട്ടി, അധികാരി ടി.സി. ശങ്കരക്കുറുപ്പ് മുതലായവരുടെ ഉത്സാഹത്താൽ 263 ക യോളം ചെലവിട്ട് ആഘോഷങ്ങൾ വളരെ കേമമായി കഴിച്ചുകൂട്ടിയിരിക്കുന്നു. 800-ൽ അധികം വിദ്യാർത്ഥികളെ സല്ക്കരിക്കയും 1500-ൽപരം അഗതികൾക്ക് അരി അളവും ഉണ്ടായിരുന്നു. ചോമ്പാൽ പോലീസ് സ്റ്റേഷന്നരികിൽ വിശാലമായ കെട്ടിയുണ്ടാക്കി അലങ്കരിച്ച പന്തലിൽവെച്ച വിളംബരവായന കഴിഞ്ഞതിന്നുശേഷം പലവിധമായ വിനോദങ്ങളും ഘോഷയാത്രയും ഉണ്ടായിരുന്നു.

തമാരശ്ശേരി.

താമരശ്ശേരി അംശം അധികാരി ചാലിയാടത്ത് ഉണിക്കുമരൻ നായരവർകളുടേയും സബ്ബ് റജിസ്ത്രാർ പി. കരുണാകരമേനവനവർകളുടേയും ഉത്സാഹത്തിന്മേൽ ഇവിടെ ആഘോഷങ്ങൾ വളരെ ഭംഗിയായി കഴിഞ്ഞുകൂടിയിരിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള സല്ക്കാരവും, അഗതികൾക്ക് ഭക്ഷണം കൊടുക്കലും അധികാരിയുടെ സ്വന്തം വകയായിട്ടാണ് നടത്തിയത്. ഘോഷയാത്ര ദീപാവലി മുതലായ ആഘോഷങ്ങളും വെടിപ്പായി കഴിച്ചിരുന്നു.

ഉളിയിൽ

ഇവിടെവെച്ച വിളംബരം വായിച്ചത് സബ്ബ് റജിസ്ത്രാർ മിസ്റ്റർ ടി. മുഹമ്മദായിരുന്നു. ഈ കാട്ടുപ്രദേശത്തിൻറെ അവ


12































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/175&oldid=160191" എന്ന താളിൽനിന്ന് ശേഖരിച്ചത്