വിദ്യാർത്ഥികൾക്ക് ചായപലഹാരസല്ക്കാരവും ഉണ്ടായിരുന്നു. ബോഡ് സ്കൂൾ ഹേഡ്മാസ്റ്റർ മിസ്റ്റർ അടിയോടി വിദ്യാർത്ഥികൾക്ക് മെഡലുകൾ സമ്മാനിച്ചു. നാലു മണിക്കുണ്ടായ ഘോഷയാത്രയിൽ 4000-ത്തിൽപരം പുരുഷാരം കൂടിയിരുന്നു. ഘോഷയാത്ര 7 മണിക്ക് മടങ്ങിവന്നപ്പോൾ കരിമരുന്ന് പ്രയോഗവും ഉണ്ടായി. പിന്നെ പുലരുന്നതുവരെ അധികാരി മിസ്ററർ ബാച്ചിയുടെ ഭവനത്തിന്ന് മുൻവശം കെട്ടിയിരുന്ന പന്തലിൽവെച്ച് കോൽക്കളി മുതലായ പലതരം വിനോദങ്ങളും ഉണ്ടായിരുന്നു.
അഞ്ചരക്കണ്ടി
മിസ്റ്റർ ബ്രൌൺ പ്രസിഡെണ്ടായും സബ്ബ് റജിസ്ത്രാർ മിസ്റ്റർ കേളു സിക്രട്ടറിയായും, അംശം അധികാരി ഖജാൻജിയായും ഇരുപതാൾ അടങ്ങിയ ഒരു കമ്മറ്റിയാണ് ഇവിടെയുള്ള ആഘോഷങ്ങൾ ഒക്കെ നിഺവ്വഹിച്ചതു. 11-ാം നു കുരുടന്മാഺക്കും മുടവന്മാഺക്കും വസ്ത്രസമ്മാനമുണ്ടായി. അന്നുതന്നെ വളരെ അഗതികൾക്ക് അരി അളവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് പലതരമായ വിനോദങ്ങളും ഉണ്ടാക്കുകയും ചെയ്തിരുന്നു. 12ാം നു പ്രത്യേകം കെട്ടിയ പന്തലിൽ തിരുമേനികളുടെ ഛായാപടം എഴുന്നെള്ളിച്ചതിന്നുശേഷം സബ്ബ്ജറിസ്ത്രാർ വിളംബരം വായിച്ചു. അഭിഷേകപ്രശസ്തി മംഗളഗീതങ്ങൾ ചൊല്ലലും ഉണ്ടായി. ഘോഷയാത്ര, ദീപാവലിവെക്കൽ, കരിമരുന്ന് പ്രയോഗം ഇവയൊക്കെ വേണ്ടപോലെ ഭംഗിയായി കഴിച്ചുകൂട്ടിയിരുന്നു.
തൃത്താല
ഇവിടെ പട്ടാഭിഷേകാഘോഷ സംബന്ധമായി അഗതികൾക്ക് മൃഷ്ടാന്നം ഭക്ഷണം കൊടുത്തത് 11ാം നുയായിരുന്നു. 12ാംനു കുടല്ലൂര് മന എന്നുകൂടി പറയുന്ന നാറേരിമനക്കൽ ദിവാകരൻ നമ്പൂതിരിപ്പാടവർകൾ ആഘോഷത്തോടെ എത്തിച്ചേഺന്നു. ഇദ്ദേഹത്തെ അകമ്പടികൂടി വിദ്യാഺത്ഥികളും പലിശമുട്ടും കളിക്കാരും ഉണ്ടായിരുന്നു. 12 മണിക്ക് സബ്ബ് റജിസ്ത്രാർ നാഗപ്പമേനോൻ അവർകൾ വിളംബരം വായിച്ചു. ചില ക്രിസ്ത്രീയ യുവ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |