താൾ:Geography textbook 4th std tranvancore 1936.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ടിങ്ങു ആഫീസർമാർ നിയമിക്കപ്പെട്ടിരിക്കുന്നു. ഈ ഏർപ്പാടുകൊണ്ടു സ്ക്കൂൾപരിശോധന തൃപ്തികരമായി ഭവിക്കാൻ ഇടയുണ്ടു്.


അദ്ധ്യായം ൧൫

രാജ്യഭരണം.

പുരാതനകാലം മുതല്ക്കേ ഈ സംസ്ഥാനം പരമ്പരയാ തിരുവിതാംകൂർ മഹാരാജാക്കന്മാരാൽ ഏകാധിപത്യമായിട്ടു ഭരിക്കപ്പെട്ടുവരുന്നു.

ഇപ്പോൾ രാജ്യഭാരം നടത്തുന്നതു ൧൦൮൮ തുലാമാസത്തിൽ ചിത്തിരനക്ഷത്രത്തിൽ തിരുവവതാരം ചെയ്തരുളിയ ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേസുൽത്താൻ മഹാരാജരാജ, രാമരാജ, ബഹദൂർ ഷംഷർജംഗ് നെറ്റ്ഗ്രാന്റു കമ്മാൻഡർ ആഫ് ദി മോസ്റ്റ് എമിനന്റു ആഡർ ആഫ് ദി ഇൻഡ്യൻ എംപയാർ തിരുമനസ്സു കൊണ്ടാണു്. അവിടുത്തേക്കു ജി. സി. ഐ. ഇ. സ്ഥാനം ലഭിച്ചതു ൧൧൧൦-ൽ ആണു്. അവിടുന്നു ബാല്യത്തിൽതന്നെ ൧൧൦൦ ചിങ്ങം ൧൭-ആം തിയതി സിംഹാസനാരൂഢനായി എങ്കിലും പ്രായപൂർത്തി വന്നു രാജ്യഭരണം കൈയേറ്റതു് ൧൧൦൭ തുലാം ൨൦-ആം തിയതിയാണു്. തിരുമനസ്സിലേയ്ക്കു് ഈയിടെ നൽകപ്പെട്ട ജി. സി. ഐ. ഇ. എന്ന ബഹുമതി ചക്രവർത്തി തിരുമനസ്സിലെ പ്രീതിബഹുമാനങ്ങൾക്കുള്ള ലക്ഷ്യമാകുന്നു.

ഗവർമ്മെന്റിന്റെ ചുമതലപ്പെട്ട ഭാരം വഹിക്കുന്നതു ദിവാൻജിയാണു്. രാജ്യഭരണകാര്യങ്ങളെപ്പറ്റി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനു പരിഷ്കൃതസമ്പ്രദായപ്രകാരം രണ്ടു ജനപ്രതിനിധിസഭകൾ ഏർപ്പെടുത്തിയിട്ടുണ്ടു്. ഒന്നു ശ്രീമൂലം അസംബ്ളിയും മറ്റതു ശ്രീചിത്തിര സ്റ്റേറ്റുകൌൺസിലുമാകുന്നു. ഈ സഭകൾ തിരുവനന്തപുരത്തുവച്ചു ദിവാൻജിയുടെ അദ്ധ്യക്ഷതയിൽ കൂടുന്നു.

ഭരണസൗകര്യത്തിനുവേണ്ടി സംസ്ഥാനത്തെ ൪ ഡിവിഷനായി ഭാഗിച്ചു കാർയ്യവിചാരത്തിനായി മൂന്നുഡിവിഷൻ പേഷ്കാരന്മാരേയും ഒരു കമ്മീഷണരേയും നിയമിച്ചിരിക്കുന്നു. ഇവരെ സഹായിക്കുന്നതിനു കീഴിൽ അസിസ്റ്റന്റന്മാരും താലൂക്കുതോറും

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/73&oldid=160133" എന്ന താളിൽനിന്ന് ശേഖരിച്ചത്