Jump to content

താൾ:Geography textbook 4th std tranvancore 1936.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്താനങ്ങളാണു്. കടപ്പുറവാരത്താണു് അധികമായി താമസിക്കുന്നതു്. വരാപ്പുഴയും കൊല്ലത്തും ഇവരുടെ നേതാവായ ഓരോ മെത്രാൻ ഉണ്ടു്. കോട്ടാറ്റിനു സമീപത്തുള്ള ശബരിയാർകോവിലും പത്മനാഭപുരത്തിനടുത്തുള്ള ദേവസഹായം കോവിലും ഇവരുടെ പുണ്യസ്ഥലങ്ങളാണു്.

സുറിയാനികൾ:-ഇവരെ നസ്രാണികൾ എന്നു വിളിക്കാറുണ്ടു്. ഇവർ മൂന്നുവകക്കാരാണു്. ൧. പുത്തൻകൂറ്റുകാർ. ൨. പഴയകൂറ്റുകാർ. ൩. മിഷ്യൻകാർ. എല്ലാംകൂടി ആകെ ഒൻപതു ലക്ഷമുണ്ടു്. വടക്കൻഡിവിഷനിലാണു് കൂടുതൽ ഉള്ളതു്.

പുത്തൻകൂറ്റുകാർ:-ഇവർ മെത്രാക്കക്ഷിയെന്നും ബാവക്കക്ഷിയെന്നും രണ്ടു സംഘക്കാരായി പിരിഞ്ഞിരിക്കുന്നു. മെത്രാക്കക്ഷിക്കാർ സിറിയായിലെ പാത്രിയർക്കീസിനെ നേതാവായി സ്വീകരിക്കുന്നില്ലെന്നുള്ളതാണു് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം. തിരുവല്ല, മാവേലിക്കര, കോട്ടയം ഇവിടങ്ങളിലാണു പുത്തൻകൂറ്റുകാർ അധികമുള്ളതു്. തിരുവല്ലായിൽചേർന്ന നിരണത്തുപള്ളി സുറിയാനിപ്പള്ളികളിൽവെച്ചു് ഏറ്റവും പുരാതനമായിട്ടുള്ളതാണു്. തിരുവനന്തപുരത്തും ഇവരുടെ ഒരു പള്ളി പണികഴിപ്പിച്ചുട്ടുണ്ടു്. കോട്ടയത്തുനടുത്തുള്ള പുതുപ്പള്ളിപ്പെരുന്നാളും തിരുവല്ലായ്ക്കു തെക്കുള്ള പരുമലപ്പെരുന്നാളും വളരെ ഭക്തന്മാരെ ആകർഷിക്കുന്നു.

പഴയകൂറ്റുകാർ:-ഇവർ റോമൻകത്തോലിക്കരാണു്. ഇവരുടെ പ്രധാനസ്ഥലം ചങ്ങനാശ്ശേരിയാകുന്നു. മീനച്ചൽ, മൂവാറ്റുപുഴ, പറവൂർ ഈ താലൂക്കുകളിലാണു് ഇവർ അധികമുള്ളതു്. ചങ്ങനാശ്ശേരിയിലും കോട്ടയത്തും ഇവരുടെ നേതാവായി ഓരോ സിറിയൻ മെത്രാനുമുണ്ടു്. ചങ്ങനാശ്ശേരിയിൽ ഈയിട ഇവരുടെ വക ഒരു കാളേജു സ്ഥാപിച്ചിരിക്കുന്നു. കുട്ടനാട്ടിലുള്ള എടത്വാപ്പള്ളിയും വടക്കേ അതിർത്തിക്കു സമീപമുള്ള മലയാറ്റൂർ പള്ളിയും ഇവരുടെ പുണ്യസ്ഥലങ്ങളാണു്.

മിഷ്യൻകാർ:-സുറിയാനികളിൽ പുത്തൻകൂറ്റുകാരും പഴയകൂറ്റുകാരും കൂടാതെ ചർച്ചുമിഷ്യൻസംഘത്തിൽ ഉൾപ്പെട്ട ഏതാനും പ്രോട്ടസ്റ്റന്റുകാരും ഉണ്ടു്.

പ്രോട്ടസ്റ്റന്റുകാർ:-കൊല്ലംമുതൽ വടക്കോട്ടുള്ള പ്രോട്ടസ്റ്റന്റുകാർ മിക്കവരും ചർച്ചുമിച്യൻസംഘത്തിൽ ഉൾപ്പെട്ടവരാകുന്നു. ഇവരുടെ പ്രധാനസ്ഥലം കോട്ടയമാണു്. ഇവിടെ ഇവരുടെ വക ഒരു കാളേജുണ്ടു്. ഈ സംസ്ഥാനത്തു അച്ചടിയന്ത്രം ആദ്യം സ്ഥാപിച്ചതും ഇംഗ്ലീഷുവിദ്യാഭ്യാസത്തിനു് അടിസ്ഥാനക്കല്ലിട്ടതും കോട്ടയത്തു് ഇവരുടെ ശ്രമത്താലാണു്. സുറിയാനിക

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/69&oldid=160128" എന്ന താളിൽനിന്ന് ശേഖരിച്ചത്