താൾ:Geography textbook 4th std tranvancore 1936.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രോട്ടസ്റ്റന്റുകാർ:-ഇവരിലധികംഭാഗം തെക്കൻ തിരുവിതാംകൂറിലാണു് താമസം. മിക്കപേരും ലണ്ടൻമിഷ്യൻ സമുദായത്തിൽ ചേർന്നവരാകുന്നു. വേഷവും ഭാഷയും തമിഴുരീതി തന്നെ. തൊഴിൽ കൃഷിയും കച്ചവടവും മറ്റുമാകുന്നു. ഈ കൂട്ടത്തിൽ ഉൾപ്പെട്ടവരാണു രക്ഷാസൈന്യക്കാരും ലൂതറൻകാരും. ലണ്ടൻമിഷ്യൻകാർ ഒന്നരലക്ഷത്തോളം വരും. രക്ഷാസൈന്യക്കാർ അരലക്ഷത്തിൽ കൂടുതൽ ഉണ്ടു്.

(ബി) യൂറേഷ്യന്മാർ:- ഇവരിൽ അധികം പേരും പോർട്ടുഗീസുവംശക്കാരുടെ സന്താനങ്ങളാണു്. ഡച്ചു്, ഇംഗ്ലീഷ്, ഫ്റഞ്ച് മുതലായവരോടു സംബന്ധപ്പെട്ടവരും ഏതാനുംപേർ ഉണ്ടു്. സമുദ്രതീരത്തുള്ള താലൂക്കുകളിലാണു് ഇവർ മിക്കവാറും താമസിക്കുന്നതു്. വസ്ത്രധാരണം ആകപ്പാടെ യൂറോപ്യൻസമ്പ്രദായം തന്നെ. സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആകുന്നു. പോർട്ടുഗീസുകാരും ഡച്ചുകാരും പണ്ടു കച്ചവടംനടത്തിവന്ന കൊല്ലം, ആലപ്പുഴ, പറവൂർ മുതലായ പട്ടണങ്ങളിലാണു് ഇവർ അധികം താമസമുള്ളതു്. ഇവരെ ആദികാലത്തു തുപ്പായികൾ എന്നു വിളിച്ചുവന്നിരുന്നു. തുപ്പായി എന്നപദം ദ്വിഭാഷി എന്നതിന്റെ തത്ഭവമാണു്. ഇവർക്കു നാട്ടുഭാഷയും ഒരു യൂറോപ്യൻഭാഷയും അറിയാമായിരുന്നതുകൊണ്ടാണു് ഇങ്ങനെ ഒരു പേർ ഉണ്ടായതു്. ഇവരുടെ സംഖ്യ എണ്ണൂറോളമേയുള്ളു.

(സി) യൂറോപ്യന്മാർ:-ഇവർ സംഖ്യയിൽ വളരെ കുറച്ചേയുള്ളു. എങ്കിലും പ്രാബല്യം കൂടുതൽ ഉള്ളവരാണു്. ഇവിടെതാമസിക്കുന്ന യൂറോപ്യന്മാർ കാപ്പിത്തോട്ടങ്ങളിൽ കൃഷിക്കാരായിട്ടോ ഉയർന്നതരം ഉദ്യോഗസ്ഥന്മാരായിട്ടോ കച്ചവടംനടത്തുന്ന കമ്പനിക്കാരായിട്ടോ ആണു് കാണപ്പെടുന്നതു്. ഇവർ അധികം താമസിക്കുന്നതു് പീരുമേട്ടിലാകുന്നു. ഇവരുടെ വക കൊല്ലത്തു് ഒരു ഓടുയന്ത്രശാലയും, ആലപ്പുഴ ഒരു കയറ്റുയന്ത്രശാലയും ഉണ്ടു്. തിരുവിതാംകൂർ മലകളിൽ കൃഷി ധാരാളമായി ചെയ്വാൻ തുടങ്ങിയതു് ഇവരുടെ പ്രവേശനത്തോടു കൂടിയാകുന്നു. ഇവർ നായാട്ടിലും കുതിരസ്സവാരിയിലും വ്യായാമസംബന്ധമായ കളികളിലും പ്രിയമുള്ളവരാണു്. ഇവരുടെ ആനന്ദത്തിനായി തിരുവനന്തപുരത്തു് അതിമനോഹരമായ ഒരു ക്ലബ്ബ് സ്ഥാപിച്ചിട്ടുണ്ടു്.

മഹമ്മദുമതത്തിൽ ഉൾപ്പെട്ടവർ:-(മൂന്നുലക്ഷത്തി അൻപതിനായിരത്തിലധികം ഉണ്ടു്.) പൊതുവിൽ ഇവരെ മുസൽമാന്മാർ എന്നു വിളിച്ചുവരുന്നു. ഇവർ തലയിൽ സദാ തൊപ്പി

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/65&oldid=160124" എന്ന താളിൽനിന്ന് ശേഖരിച്ചത്