താൾ:Geography textbook 4th std tranvancore 1936.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം ൯.

ഗതാഗതസൗകര്യങ്ങൾ.

ജനങ്ങൾക്കു ഗതാഗതത്തിനും കച്ചവടത്തിനും സൗകര്യമായിട്ടു രണ്ടു മാർഗ്ഗങ്ങൾ ഇവിടെയുണ്ടു്. അവ കരമാർഗ്ഗവും ജലമാർഗ്ഗവും ആണു്. കരമാർഗ്ഗം മുഖ്യമായി റോഡുകളും ജലമാർഗ്ഗം തോടു, കായൽ, ആറു് മുതലായവയുമാകുന്നു. തിരുവനന്തപുരത്തിനു വടക്കു കടൽത്തീരത്തുള്ള താലൂക്കുകളിലാണു് തോടു പ്രധാന ഗതാഗതമായിരിക്കുന്നതു്. ഇവയെല്ലാം ഈയിടെ വളരെ പരിഷ്കൃതരീതിയിൽ വന്നിട്ടുണ്ടു്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണംതന്നെ ഈ മാർഗ്ഗങ്ങളുടേയും തലസ്ഥാനമെന്നു പറയാം.

൧. തെക്കൻ മെയിൻറോഡ്:‌-(എസ്. എം. റോഡ്) ഇതു തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു്, നേമം, ബാലരാമപുരം, നെയ്യാറ്റുങ്കര, പാറശ്ശാല, കുഴിത്തുറ, തക്കല, ഒഴുകിണശ്ശേരി, തോവാള ഇവയെക്കടന്നു ആരുവാമൊഴിയിൽക്കൂടി തിരുനെൽവേലിയിലേക്കു പോകുന്നു. ഈ റോഡു തിരുവിതാംകൂറിലെന്നു മാത്രമല്ല തെക്കെ ഇൻഡ്യയിലുള്ള റോഡുകളിൽവച്ചു പ്രഥമസ്ഥാനത്തിനർഹതയുള്ളതാണു്. തിരുവിതാംകൂർ അതിർത്തിവരെ ദൂരം ൫൦ മൈൽ. തിരുനെൽവേലിക്കു ൯൩-മൈൽ. ഇതിന്റെ ഒരു ശാഖ ഒഴുകിണശ്ശേരിയിൽവച്ചു പിരിഞ്ഞു് നാഗർകോവിൽ, കോട്ടാർ, ശുചീന്ദ്രം അഗസ്തീശ്വരം ഇവയെ കടന്നു കന്യാകുമാരിക്കു പോകുന്നു.

൨. മെയിൻ സെൻട്റൽ റോഡ്:-(എം.സി. റോഡ്) തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു വാമനപുരം, കിളിമാനൂർ, നിലയ്ക്കൽ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ മുതലായ സ്ഥലങ്ങളേയും പെരിയാറ്റിനേയും കടന്നു കൊച്ചിയുടെ അതിരായ അങ്കമാലിവരെ പോകുന്നു. അങ്കമാലിയിൽ ഒരു റെയിൽവേ സ്റ്റേഷനുണ്ടു്. നീളം ൧൫൫-മൈൽ. ഇതിൽ പെരിയാറു കടക്കുന്നിടത്തു മാത്രമേ പാലമില്ലാതുള്ളു. പെരുമ്പാവൂർ നിന്നൊരു ശാഖ ആലുവാ കടന്നു പറവൂരേക്കു പോകുന്നു.

൩. തിരുവനന്തപുരം ചെങ്കോട്ട റോഡ്:‌-ഇതു തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടു് നെടുമങ്ങാട്, പാലോട്, മടത്തുറക്കാണി, കുള

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/50&oldid=160108" എന്ന താളിൽനിന്ന് ശേഖരിച്ചത്