താൾ:Geography textbook 4th std tranvancore 1936.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧. മറ്റു തൊഴിലുകൾ:-കടലാസുണ്ടാക്കുന്നതിനു പുനലൂരും തീപ്പെട്ടിക്കു പുനലൂരും ആലുവായ്ക്കടുത്ത മുടിയ്ക്കലും യന്ത്രശാലകൾ ഉണ്ടു്. ഈയിട തിരുവനന്തപുരത്തു് ഒരു റബ്ബർവ്യവസായശാല സ്ഥാപിതമായിട്ടുണ്ടു്. കൊല്ലത്തു് പറങ്കിയണ്ടിവ്യവസായം അഭിവൃദ്ധമായി ഭവിക്കുന്നു. ഇതിനടുത്തു 'കുണ്ടറ'യിൽ പിഞ്ഞാൺ വ്യവസായശാല സ്ഥാപിച്ചുവരുന്നു.

കച്ചവടം.

സമുദ്രതീരത്തു് ഒന്നുരണ്ടു വലിയ തുറമുഖങ്ങൾ ഉള്ളതുകൊണ്ടും രാജ്യത്തിനുള്ളിൽ കായൽ, ആറു്, തോടു്, റോഡു്, റെയിൽപാത മുതലായി ജലമാർഗ്ഗമായും കരമാർഗ്ഗമായും സഞ്ചരിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഉളതുകൊണ്ടും രാജ്യത്തിന്റെ അന്തർഭാഗങ്ങൾ തമ്മിലും പൊതുവിൽ അന്യരാജ്യങ്ങളുമായിട്ടും ഇവിടെ കച്ചവടം നടത്തുന്നതിനെളുപ്പമുണ്ടു്. തിരനെൽവേലി, മധുര, കോയമ്പത്തൂർ, കൊച്ചി ഈ രാജ്യങ്ങളുമായിട്ടാണു് കരമാർഗ്ഗമായുള്ള കച്ചവടം നടത്തിവരുന്നതു്. കച്ചവടക്കാർ പരദേശബ്രാഹ്മണർ, ചെട്ടികൾ, തുലുക്കന്മാർ മുതലായവരാണു്. കൊച്ചി, ബാംബെ, സിലോൺ, ഇംഗ്ലണ്ടു് ഈ സ്ഥലങ്ങളുമായി ജലമാർഗ്ഗമായി കച്ചവടം നടത്തുന്നുണ്ടു്. തുറമുഖങ്ങളായ കൊല്ലം, ആലപ്പുഴ, കുളച്ചൽ ഈ സ്ഥലങ്ങളിൽ താമസിച്ചുവരുന്ന യൂറോപ്യന്മാരും സേട്ടന്മാരുമാണു് പ്രധാന കച്ചവടക്കാർ. സ്വദേശിയരിൽ കച്ചവടക്കാർ വളരെ ചുരുക്കമാണു്. തുറമുഖങ്ങളിൽ കപ്പൽക്കാർക്കു സഹായമായിരിക്കാൻ തക്കവണ്ണം ദീപസ്തംഭങ്ങൾ പണികഴിപ്പിച്ചിട്ടുണ്ടു്. ആലപ്പുഴയും കുളച്ചലുമുള്ള ദീപസ്തംഭങ്ങൾ തിരുവിതാംകൂർ സർക്കാർവകയും കൊല്ലത്തു തങ്കശ്ശേരിയിലുള്ളതു ബ്രിട്ടീഷ് വകയുമാണു്. ഈ സംസ്ഥാനത്തെ വലിയ കച്ചവടം ആലപ്പുഴയാണു്. ഈ പട്ടണത്തിന്റെ സ്ഥാപകൻ വിശ്രുതനായ രാജാകേശവദാസൻ അത്രേ. കൊച്ചി തുറുമുഖപ്പണികൾ പൂർത്തിയായാൽ നമ്മുടെ വിദേശീയക്കച്ചവടം അധികവും അതുവഴിയായിരിക്കും നടക്കുന്നതു്.

ഏറ്റുമതിച്ചരക്കുകൾ:-ഇവിടെനിന്നു് അന്യരാജ്യങ്ങളിലേയ്ക്കു് അയയ്ക്കുന്ന സാമാനങ്ങൾക്കു് ഏറ്റുമതിച്ചരക്കുകൾ എന്നു പറയപ്പെടുന്നു. അങ്ങനെ അയയ്ക്കപ്പെടുന്നവ ഇവിടെ ധാരാളം ഉണ്ടാകുന്നവയും, ഇവിടെ ഉള്ളവരുടെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള സാധനങ്ങളിൽ അന്യരാജ്യക്കാർക്കു് ഉപയോഗമുള്ളവയുമാണല്ലോ. നെല്ലു് ഇവിടത്തെ പ്രധാന കൃഷിയാണെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/48&oldid=160106" എന്ന താളിൽനിന്ന് ശേഖരിച്ചത്