അദ്ധ്യായം 6
പാഠം 1
ആരോഗ്യരക്ഷ
ഒരുവന്നു സകലവിധമായ ഐശ്വര്യങ്ങൾ ഉണ്ടായിരുന്നാലും ആരോഗ്യമില്ലെങ്കിൽ അവൻ്റെ ജീവിതം അവനുതന്നെ ഒരു ഭാരമായിതോന്നും. ഒരുനേരവും മനസ്സിന്നു സുഖവും ഉണ്ടാകയില്ല. അതുകൊണ്ടു മനുഷ്യരുടെ മുഖ്യ സമ്പത്തു് “ആരോഗ്യസമ്പത്താണെ"ന്നു പറയാം. ഓരോരുത്തരും ആരോഗ്യം പാലിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതാണു്.
ശരീരം, വസ്ത്രം, ഗൃഹം, ഗൃഹത്തിന്റെ പരിസരങ്ങൾ എന്നിവയുടെ ശുചിത്വം ആരോഗ്യത്തോടുകൂടി ജീവിക്കുന്നതിനു മുഖ്യമാണു്.
പൊടി മുതലായവ ദേഹത്തിൽ പറ്റുവാൻ ഇടയുണ്ട്. അദ്ധ്വാനംകൊണ്ടു ദേഹത്തിൽ വിയർപ്പും ഉണ്ടാകുന്നു. ഇങ്ങനെ ദേഹത്തിൽ സദാ അഴുക്കുപറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഈ അഴുക്കുകളെ നീക്കം ചെയ്യേണ്ടതു് ആവശ്യമാണ്. ഇല്ലെങ്കിൽ ദേഹത്തിൽ ചൊറി, ചിരങ്ങ് തുടങ്ങിയ ത്വഗ്രോഗങ്ങൾ ബാധക്കുവാൻ എളുപ്പമാണു്. ദേഹത്തിൽ അഴുക്കു പറ്റിയിരുന്നാൽ ഒരു വല്ലായ്മയും തോന്നുന്നതാണു്. എന്നാൽ