76
കടത്തുന്നതുകൊണ്ടാണു ഇങ്ങിനെ സംഭവിക്കുന്നത്. വെളിച്ചം നന്നെ കുറവായിരിക്കുമ്പോൾ വസ്തുക്കളെ സ്പർശിച്ച് വഴിയറിയുന്നതിനും നീണ്ട മീശരോമങ്ങളും സഹായിക്കുന്നു.
ഇരയെ തേടിപ്പിടിച്ചു കൊന്നു തിന്നുവാനുതകുന്ന ശരീരഘടനയാണു് ചുരുക്കത്തിൽ മാർജ്ജാരവംശത്തിലെ ജന്തുക്കൾക്കുള്ളത്. പൂച്ച എലിയെപ്പിടിക്കുന്നതും തിന്നുന്നതും കണ്ടിട്ടുണ്ടായിരിക്കുമല്ലൊ. പൂച്ച വാലാട്ടി കുട്ടികളെ കളിപ്പിക്കുമ്പോൾ പോലും ഇരതേടിപ്പിടിക്കുവാനുള്ള പരിശീലനം അവയും കൊടുക്കുകയാണ് ചെയ്യുന്നത്.
പൂച്ച മാത്രമല്ല, നാം ഇതുവരെ പഠിച്ച ജന്തുക്കളെല്ലാം കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ ശ്രദ്ധയും വാത്സല്യവും കാണിക്കുന്നു. ആദിഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ആഹാരം തന്നെ തള്ളയുടെ മുലപ്പാ ലാണ്. സ്തന്യം അഥവാ മുലപ്പാൽ കുടിച്ചു വളരുന്നതിനാൽ ഇവയെ പൊതുവേ സ്തന്യങ്ങൾ എന്നു വിളിക്കുന്നു. ജന്തുലോകത്തിൽ എന്തുകൊണ്ടും മേലേക്കിടയിലാണു് സ്തന്യപങ്ങളുടെ നില. സ്തന്യപങ്ങളിൽ ഏറ്റവും മികച്ച ജീവികളാണ് മനുഷ്യർ.