Jump to content

താൾ:General-science-pusthakam-1-1958.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
73

ഹാരത്തിനു് യോജിച്ചതുതന്നെ. മുൻവശത്തെ ഉളിപ്പ ല്ലുകൾ ചെറുതാണെങ്കിലും അവയുടെ ഇരുവശങ്ങളിലു മുള്ള ദംഷ്ട്രങ്ങൾ മാംസം കടിച്ചുകീറുവാനും അണപ്പല്ലു കൾ എല്ലുകൾ കടിച്ചു പൊട്ടിക്കുവാനും തക്കവയാണു്. നായ വെള്ളംകുടിക്കുന്നതു് കണ്ടിട്ടില്ലെ? തളിരു പോലെ മൃദുലമായ നാവു വെള്ളത്തിൽ ചലിപ്പിച്ചു് വെള്ളം വായിലേയ്ക്കു വലിച്ചെടുക്കുകയാണു് ചെയ്യുന്നതു്. നല്ല വെയിലുള്ളപ്പോൾ നായ അതിന്റെ നാവു് പുറത്തേയ്ക്കിട്ടിരിക്കുന്നതു നിങ്ങൾ കണ്ടി ണ്ടിട്ടുണ്ടാവും. നനവുള്ള നാവിൽനിന്നു് വെള്ളം ആവിയായിപ്പോകുമ്പോൾ ശരീരം തണുക്കാൻ ഇടയുള്ളതുകൊണ്ടാണു് അങ്ങിനെ ചെയ്യുന്നതു്.

ഓട്ടത്തിനു് വേഗതയും നല്ല ഘ്രാണശക്തിയുമുള്ള തിനാൽ നായ്ക്കളെ നായാട്ടിനു ഉപയോഗിക്കാറുണ്ടു്. കുറ്റവാളികളെ മണംപാർത്തു പിൻതുടർന്നു പിടിക്കു ന്ന പൊല്ലീസു നായ്ക്കളും അപകടത്തിൽപ്പെട്ട യാത്ര കാരെ കണ്ടെത്തി സഹായിക്കുന്ന സെയ്‌ന്റു് ബർണ്ണാർഡ് നായ്ക്കളും വണ്ടിവലിക്കുന്ന ധ്രുവനായ്ക്കളും ഉണ്ടു്. എങ്കിലും വീടുകാവലാണു് നായ്ക്കളുടെ സാർവ ത്രികമായ തൊഴിൽ. ഇത്ര ഇണക്കവും യജമാന സ്നേഹ മുള്ള മൃഗം വേറെ ഇല്ല.

_________
"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/79&oldid=222964" എന്ന താളിൽനിന്ന് ശേഖരിച്ചത്