ഉള്ളടക്കത്തിലേക്ക് പോവുക

താൾ:General-science-pusthakam-1-1958.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാഠം 7
വളർത്തു മൃഗങ്ങൾ
(തുടർച്ച)
നായ, പൂച്ച

നായ ശ്വാനവർഗ്ഗത്തിൽപെടുന്നു.ചെന്നായ, കുറുക്കൻ മുതലായവയും ഇതേവർഗ്ഗത്തിൽപെട്ടവയത്രേ. ഇവയെല്ലാം കൂട്ടംതേടി ഇരയെ വേട്ടയാടുവാൻ ഇഷ്ടപ്പെടുന്നു. നീണ്ടു കൂൎത്ത മുഖത്തിൻറ അററത്തുള്ള മൂക്കിനു് നല്ല ഘ്രാണ ശക്തിയുണ്ടു്. നീണ്ടു് ഒതുങ്ങിയ ഉടലും മെലിഞ്ഞ കാലുകളും ക്ഷീണം കൂടാതെ ഓടുവാൻ പററിയവയാണു്. ഓടുമ്പോൾ ശരീരത്തിനു കുലക്കം തട്ടാതിരിക്കാൻ പാദങ്ങൾക്കടിയിലുള്ള മാംസപിണ്ഡങ്ങൾ സഹായിക്കുന്നു; നടക്കുമ്പോൾ ശബ്ദമുണ്ടാകാതിരിക്കാനും ഇവ ഉപകരിക്കുന്നു. വിരലുകളിൽനിന്നു നീണ്ടുനിൽക്കുന്ന നഖങ്ങൾ ശത്രുക്കളെ ആക്രമിക്കാനും ഇരയെ നിലത്തോടു ചേർത്തമൎത്താനും നിലം മാന്തിക്കുഴിക്കുവാനും യോജിച്ചവയാണ്. നഖങ്ങൾക്കു മൂർച്ച കുറവാണ്.
പ്രകൃത്യാ മാംസഭോജിയാണെങ്കിലും പുരാതന കാലത്തു് കാട്ടിൽവച്ചു മനുഷ്യനോടണങ്ങിച്ചേർന്ന തിൽ പിന്നെ നായ സസ്യാഹാരവും ശീലിച്ചുപോന്നിട്ടുണ്ടു്. വായിന്റേയും, പല്ലിന്റേയും ഘടന മാംസാ

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/78&oldid=222612" എന്ന താളിൽനിന്ന് ശേഖരിച്ചത്