അന്ധവീശ്വാസം ൩൩ മുമ്പിൽ മങ്ങിക്കിടന്നിരുന്ന വിചാരശകലങ്ങളെ ആ പ്രാശ് നികൻ കൂട്ടിച്ചേർത്തു സത്യമാക്കുന്നതാണ്. അത്യമാക്കുന്നതാണ്. അതുകൊണ്ടു സ്വപ് നങ്ങൾ ശകുനങ്ങൾ മുതലായവ ആത്മാവിന്റെ രോദനങ്ങളാണെന്നു ചിലർ പറയുന്നതു വാസ്തവം തന്നെ
കാര്യകാരണങ്ങളുടെ ഈ വൈജാത്യത്തെ നിർവചിക്കുമ്പോൾ ജഗൽക്കാരണത്തപ്പറ്റിയുള്ള അറിവു നമുക്കു ചിന്തിക്കേണ്ടിവരുന്നു. ഒരേ മൂലത്തിൽ നിന്നു വിപരീതഗുണങ്ങളോടുകൂടിയ പ്രവൃത്തകൾ പുറപ്പടുന്നു.ഉറക്കം നമ്മുടെ വിചാരധാരയുടെ സങ്കേതങ്ങളെ മാറ്റിക്കളയുമ്പോ ഇച്ഛളെല്ലാം ഉടനെ പ്രവൃത്തികുളായി ഫലിക്കുന്നു. ബുദ്ധിമാൻ ആത്മജ്ഞാനത്തിനായി സ്വപ് നങ്ങളെ സൂക്ഷിച്ചു മനസ്സിലാക്കുന്നു. സ്വപ്നത്തിലെ സംഗതികളെ എപ്പോഴു ഓർമിക്കുന്നതു പ്രയാസം; പോക്കു മനസ്സിലാക്കാം. അതുനമുക്കു് ഉത്സാഹമോ വൈമനസ്യമോ ഉണ്ടാക്കുന്നതു് എന്നു നിർണ്ണയിക്കാം. സ്വപ് നത്തിൽ കാണുന്ന സംഗതികൾ എത്ര അസംഗതങ്ങളായിരുന്നാലും അവയ്ക്കു് ഒരു തത്വമുണ്ടു്. ശകുനങ്ങളിലും മററു് അന്ധവിശ്വസങ്ങളിലും അപ്രകാരം തനെ. അവയുടെ നിദാനം മനുഷ്യന്റെ മനസ്സിൽ പ്രസുപ്തമായി ഉണ്ടായിരുന്നു.ഈ സ്വപ്നങ്ങൾ എത്രതന്നെ അസംഗതങ്ങളാണെന്നു് നമ്മുടെ മനസ്സിൽ നിന്നു ജനിച്ചവയാകകകൊണ്ടു നമ്മുടെ ജീവചരിത്രത്തിനോടും ശിരോലിഖിതത്തിനോടും ഏതാനും സാമ്യമില്ലാതെ വരികയില്ല" എന്നു ഗീഥി പറഞ്ഞിരിക്കുന്നു.
വരാൻപോകുന്നതിന്റെ പുർവരംഗങ്ങൾ നമ്മുടെ ആത്മാവിൽ മുമ്പിൽതന്നെ ഉണ്ടായിരിക്കും. എന്തെന്നാൽ നമ്മുടെ വിചാരങ്ങളുടെ പരിപൂർത്തിയാണല്ലൊ ക്രിയയിൽ പയ്യവസാനിക്കുന്നതു്. അതുകൊണ്ടു് ചില സ്വപ്നങ്ങൾ ഫലിച്ചുകാണുന്നതിൽ ആശ്ചയ്യമില്ല. തെററിപ്പോകുന്നതിനു കാരണം, നിസ്സാരങ്ങളായ സംഗതികളെ മാത്രം ഗണിക്കുന്നതിനാലാണ്. ഒരുത്തന്റെ തള്ളവിരലിന്റെ നഖം കണ്ടു് അവന്റെ ഛായയെ നിർണ്ണയിച്ചാൽ എത്ര ശരിയായിരിക്കും? നമുക്കു വാരാൻപോകുന്ന സംഗതികളെ അറിയുന്നതിനുള്ള പല ചിഹ്നങ്ങളും എല്ലായ് പോഴും സന്നിഹിതങ്ങളായിടുണ്ടു്. അവരെ വോർതിരിച്ചറിയുന്നതിൽ നാം ജാഗരൂകന്മാരായിരിക്കുന്നില്ലന്നേയുള്ളു. നാം സൂക്ഷിച്ചറിവാൻ തയ്യാറുള്ള വരാണെങ്കിൽ ഈ വക ചിഹ്നങ്ങൾ ധാരാളമുണ്ടു്. എന്തുപോലെയെന്നാൽ, നാം ഒരു വൃക്ഷഛായയിൽ ഇരിക്കുമ്പൊൾ കണ്ണായങ്ങളിൽകൂടി പതിക്കുന്ന രശ്മികൾക്കു് ഓരോന്നിനും സൂയ്യബിംബത്തിന്റെ ആകൃതിയുണ്ടെന്നു ഗണിക്കുന്നില്ല. വാസ്തവം അങ്ങിനെയാണെന്നുള്ളതു് ഉപരാഗകാലത്തിൽ ഈ ഓരോ സുഷിരങ്ങളിലുംകൂടിവരുനാ വെയിൽ കലാകൃയായി കാണുമ്പോൾ മാത്രമേ മനസ്സിലാകുന്നുള്ളു. സർവ്വതിനും ഈശ്വരൻ ഒരർത്ഥം കല്പിച്ചിട്ടുണ്ടു്. അതറിയാൻ കഴിയുന്ന. ബുദ്ധിമാനാരുള്ളു? കൈനോട്ടംകൊണ്ടും മററും മനുഷ്യന്റെ ശുഭാശുഭങ്ങളെ നിണ്ണയിക്കാമെന്നുള്ള തിന്നു തർക്കമില്ല. പക്ഷേ അതറിയാവുന്ന വിദ്വാനെവിടേ? വളരെ നീളമുള്ള
5
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.