താൾ:Gdyamalika vol-2 1925.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ ഗദ്യമാലിക അലകൾ കണ്ടാൽ അവ വരുന്ന വാക്കിനു സമീപത്തെങ്ങു കരയില്ലെന്നു് ഒരു നല്ല നാവികൻ ഊഹിക്കും. മണ്ണിന്റെ തരംകണ്ടു ലോഹങ്ങൾ കിടക്കന്ന സ്ഥാനങ്ങളെ ഭൂഗർഭശാസ്രൂജ്ഞൻ നിർദ്ദേശിക്കുന്നു.എത്രപേർ അതിനുമുമ്പിൽ അവിടം കുഴിച്ചിരിക്കും? അവർ അറിഞ്ഞിട്ടുണ്ടൊ?

അതിസൂക്ഷ് മങ്ങളായ എത്ര ചിലന്തികൾ പ്രഭാതത്തിൽ പലതിനേയും തമ്മിൽ കൂട്ടി ബന്ധിച്ചിരിക്കും. സൂര്യൻ ഉദിച്ചു് വെയിൽ തട്ടുമ്പോഴല്ലാതെ നാം അവയെ കാണുന്നുണ്ടൊ? എന്നതുപോലെ;

"പരിഷജതി പദാർത്ഥാനാന്തരഃ കോപിഹേതു- ർന്നഖലുബഹിരുപാധിൻ പ്രീതയസ്സംശ്രയന്തെ വികസതിഹി പതംഗസ്യോദയേ പുണ്ഡരീകം ദ്രവതി ച ഹിമരശ് മാവുദ് ഗതേ ചന്ദ്രകാന്തഃ"

ഈ സംഗതി വളരെ സാരവത്താണ്. ബുദ്ധിമാൻ ഏതു നേരംപോക്കും അർത്ഥവാത്താകുന്നു. മനുഷ്യസൃഷ്ടത്തിനെല്ലാം മനുഷ്യഗന്ധമില്ലാതെ വരിയില്ല. അതുപോലെ എതു കള്ളക്കഥയിലും ഒരു സാരമില്ലാതെ വരികയില്ല. പുരാണങ്ങളിലുള്ള കഥകളിൽനിന്നു് തത്വജ്ഞാനികൾ എത്ര ധർമ്മതത്വങ്ങളെ പ്രതിപാദിക്കുന്നു! മഹഷിമാർ ഒരു പുല്ലെടുത്തു് മന്ത്രംജപിച്ചു വിട്ടപ്പോൾ അതു ഭൃത്യപ്രവൃത്തിയെല്ലാം ചെയ്തു എന്നു കഥകൾ പറയാറുണ്ടു്. അതു ശുദ്ധമേ കള്ളക്കഥയെന്നല്ലാതെ ആർക്കെങ്കിലും തോന്നുമോ?എന്നാൽ മന്ത്രത്തിന്റെ സ്ഥാനത്തു് ആവിയും പുല്ലിന്റെ സ്ഥാനത്തു കറെ ചക്രങ്ങളും ആക്കുക. ആവിയന്ത്രംകൊണ്ടു നാം എന്തെല്ലാം ഭൃത്യപ്രവൃത്തികൾ ആണു ചെയ്യിക്കാത്തതു്?

"അത്ഭുതസംഗതികൾക്കുള്ള മാഹാത്മ്യത്തിലൊട്ടും കുറവല്ല പ്രകൃതിമാഹാത്മ്യം" എന്നു് ഒരു പണ്ഡിതൻ പറയുന്നു. നിത്യനിദാനം ഉണ്ടാകുന്ന അനുഭവങ്ങൾക്കാണ് അധികം മഹാത്മ്യമെന്നാകുന്നു എന്റെ അഭിപ്രായം. മനുഷ്യനു് ഒരു ക്ഷണത്തിൽ ഉണ്ടാകുന്ന അനുഭവത്തിനു കോടിപുരാണങ്ങളെക്കാൾ വിലകൂടും. മന്ത്രവാദികളും പ്രശ്നവാദികളു മററും നമ്മെ അവിശ്വാസികളെന്നു് അധിക്ഷേപിക്കാറുണ്ട. എന്നാൽ അവരുടെ വാദങ്ങളെ നാം സ്വീകിക്കാൻ മടിക്കുന്നതു് അവരുടെ പ്രവൃത്തികൾക്കും ഫലങ്ങൾക്കും ഒരു സ്വരച്ചേർച്ച കാണായ് കയാലത്രെ. അവരുടെ വിദ്യ ഒട്ടും നമുക്കു് ആശ്ചയ്യത്തെ ജനിപ്പിക്കുന്നില്ല. എന്തെന്നാൽ എതിലധികം അത്ഭുതങ്ങളെയാണ് നാം സർവദാ കണ്ടമുട്ടുതു്. പ്രകൃതിയിൽ ഒന്നം പെട്ടെന്നു് നടക്കുന്നില്ല. ഒന്നിൽനിന്ന് മറെറാന്നിലേക്കുള്ള പ്രവേശം ക്രമേണയാകുന്നു. അന്തരാള സ്ഥങ്ങളായ ഭേദഗതികൾ അതിസൂക്ഷ്മങ്ങളാകകൊണ്ടു ഗോചരങ്ങളാകുന്നില്ല. എത്രയോ ശബ്ദങ്ങൾ അനന്തമായി ശ്രോത്രത്തിൽ തട്ടുന്നുണ്ടെങ്കിലും നാം കേൾക്കുന്നില്ല"എത്രയോകാഴ്ചകൾ കണ്ണിനുമുമ്പിൽ ഇരുന്നിട്ടും നാം കാണുന്നില്ല;

അവയെ ചുണ്ടിക്കാണിക്കുമ്പോൾ മാത്രമെ നാം മനസ്സിലാക്കുന്നുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/51&oldid=160051" എന്ന താളിൽനിന്ന് ശേഖരിച്ചത്