ധർമ്മപുത്രർ ൨൭ അർജ്ജുനനെ രക്ഷകനാക്കി കല്പിച്ചിട്ടു"മേദ്ധ്യാശ്വവിസർജ്ജനം"ചെ യ്തും,പല രാജാക്കന്മാരും അശ്വത്തിനെപ്പിടിച്ചു കെട്ടിയതും,അർജ്ജുനൻ യുദ്ധം ചെയ്തു വിടുവിച്ചതും,അർജ്ജുനപുത്രനായ പാണ്ഡ്യരാജാവു ബഭ്രം വാ ഹനൻ ഈ അശ്വം നിമിത്തമുണ്ടായ യുദ്ധത്തിൽ അർജ്ജുനനെ കൊന്നതും , പിന്നെ ഭഗവാന്റെ സഹായത്തോടുകൂടി വീണ്ടും ജീവിപ്പിച്ചതും,ഇവിടെ വി സ്തരിച്ചിട്ടാവിശ്യമില്ലല്ലോ.
അശ്വവിസർജ്ജനം കഴിഞ്ഞാൽ ആ അശ്വം ഭൂപ്രദക്ഷിണം കഴിച്ചു തിരിയെ എത്തുന്നതിനുള്ള കാലം ഒരു സംവത്സരമാണ്.ആ ഒരു സംവ ത്സരക്കാലം ധർമ്മപുത്രർ 'അസിധാരാവ്രതം'അനുഷ്ഠിച്ചുകൊണ്ടിരുന്നു.ഈ അസിധാരാവ്രതം എത്രതന്നെ ധീരന്മാരായ പുരുഷകേസരികൾക്കും അസാദ്ധ്യ മായിട്ടുള്ളതാണെന്ന് അറിഞ്ഞിട്ടുള്ളവരാരും സമ്മതിക്കാതിരിക്കില്ല.ഈ അതിദുസ്സാദ്ധ്യമായ അസിധാരാവ്രതം ഒരു സംവത്സരം മുഴുവൻ അനുഷ്ഠിച്ച തിൽ ധർമ്മപുത്രരുടെ ധൈർയ്യം,ഇന്ദിയനിഗ്രഹം,ധർമ്മത്തിങ്കലുള്ള ശ്രദ്ധ ഇവയെല്ലാം നല്ലവണ്ണം വെളിപ്പെടുന്നുണ്ടെന്നും പറയേണ്ടതില്ലല്ലോ.
അശ്വം തിരിച്ചുവന്നതിന്റെ ശേഷം വിധിയാംവണ്ണം യാഗംകഴിച്ചു. ഈ വലിയ പുണ്യകർമ്മത്തിൽ സകല ദിവ്യലോകവാസികൾക്കെന്നും മാത്രമല്ല ആബ്രഹ്മചണ്ഡാലമുള്ള മനുഷ്യവർഗ്ഗത്തിനും പുറമെ,മറ്റുള്ള സമസ്ത ജീവ ജാലങ്ങൾക്കും തൃപ്തി വരുത്തി എന്നുമാത്രം ചുരുക്കിപ്പറയുവാനെ ഇവിടെ നി ർവാഹമുള്ളു.
ധർമ്മപുത്രരുടെ രാജ്യഭാരം മുപ്പത്താറു സംവത്സരകാലമാണുണ്ടായിട്ടുള്ള തു്.ആ കാലത്തു് അവരവരുടെ വർണ്ണാശ്രമധർമ്മങ്ങൾ വിധിപോലെ അനു ഷ്ഠിക്കാതെകണ്ടു് അദ്ദേഹത്തിന്റെ പ്രജകളിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. പ്രജാക്ഷേമതൽപരനായി സകലജനങ്ങളുടേയും യോഗക്ഷേമം അന്വേഷിക്കു ന്നതിൽ സദാ ജാഗരൂകനായിരിക്കുന്ന ഇങ്ങനെയുള്ള മഹാരാജാവു പ്രത്യേകി ച്ചു ദൃഷ്ടിവെയ്ക്കുന്നുണ്ടെന്നുവരുമ്പോളാരാനും മര്യാദവിട്ടു നടക്കുമോ?പിന്നെ സ്വധർമ്മാനുഷ്ഠാനത്തിന്നു പ്രതിബന്ധങ്ങളായ ദാരിദ്ര്യം,രോഗം മുതലായവയു ടെ ബാധയും ധർമ്മപുത്രരുടെ രാജ്യഭരണകാലത്തു് നാട്ടുകാരുടെ ഇടയിൽ ഉ ണ്ടായിരുന്നില്ല.ഇങ്ങനെ അദ്ദേഹം രാജ്യംഭരിച്ചുവരുന്നതിന്റെ ഇടയിൽ ഒരി ക്കൽ ഭീമസേനൻ തരത്തിൽ പ്രയോഗിച്ച മുള്ളുവാക്കു കേട്ടു നിർവേദംവന്നു ധൃ തരാഷ്ട്രർ വിഷയവിരക്തനായി ചമഞ്ഞതിന്ൽ കുന്തീദേവി,ഗാന്ധാരി,സ ഞ്ജയ,വിദുരർ ഇവരോടൊരുമിച്ചു് അദ്ദേഹം കാട്ടിൽപോയി തപസ്സുംചെ യ്തു വാനപ്രസ്തത്തിൽ ഇരിപ്പായി ഇവരൊരുമിച്ച് ചക്രവർത്തിയായ ധ ർമ്മപുത്രരും പരിവാരസമേതം കാട്ടിൽചെന്നു് ഗുരുശുശ്രൂഷയുംചെയ്തു കുറച്ചു നാൾ താമസിച്ചു.നോക്കൂ അദ്ദേഹത്തിന്റെ ഗുരുജനഭക്തിയുടെ ശക്തി!! പിന്നെ അവരുടെ നിർബന്ധംകൊണ്ടു തന്നെയാണു് ഹസ്തിനപുരത്തിലേയ്ക്ക
തിരിച്ചുപോന്നത്?എന്നാൽ ഇടയ്ക്കിടയ്ക്കു കാട്ടിൽ ചെന്നു ഗുരുശുശ്രൂഷ ചെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.