൨൮ ഗദ്യമാലിക
യ്യാതിരിപ്പാൻ അദ്ദേഹത്തിന്റെ മനോവൃത്തി സമ്മതിച്ചിരുന്നില്ല.ഒരു കുറി കാട്ടിൽ ചെന്നപ്പോൾ യോഗശക്തികൊണ്ടു നിർമ്മിച്ചതോ മറ്റോ ആ യ കാട്ടുതീയിൽ അവർ ദേഹത്യാഗം ചെയ്തിരിക്കുന്നതായി അദ്ദേഹം കണ്ടു. വിദുരർ മാത്രം കേവലം"ജഡോന്മത്തപിശാചവൽ"എന്ന ഭഗവൽഭക്തനി ലയിൽ കാട്ടിലെവിടെയോ സഞ്ചരിക്കുന്നുണ്ടായിരുന്നു.ആ മഹായോഗ്യപുരു ഷനെ പിന്തുടർന്നു കുറച്ചുദൂരം പോയി.ആരും കാണാതെയായപ്പോൾ ആ വിദു രർ ധർമ്മപുത്രരുടെ ദേഹത്തിൽ ദിവ്യതേജോരൂപേണ ലയിക്കുകയാണുണ്ടായ തു്.അതുമുതൽ ധർമ്മപുത്രർ സാക്ഷാൽ ധർമ്മമൂർത്തിയായി എന്നുതന്നെ പറയാം. അത്ര പരിശുദ്ധമനസ്സായിത്തീർന്നു.തിരിയെ ഹസ്തിനപുരത്തെത്തിയപ്പോൾ പല ദുർന്നിമിത്തങ്ങളും കണ്ടു വിഷാദിച്ചുകൊണ്ടിരിക്കുമ്പോൾ യാദവവംശം മുഴു വൻ തമ്മിൽ തച്ചു നശിച്ചു എന്നും,ബലഭദ്രരും ശ്രീകൃഷ്ണനും സ്വർഗ്ഗാരോഹ ണംചെയ്തു എന്നുംമറ്റുമുള്ള വ്യസനവൃത്താന്തം,ദ്വാരകയിൽനിന്നും മടങ്ങിവന്ന വിഷയവിരക്തനായ അർജ്ജുനൻ അറിയിച്ചു.ഇതോടുകൂടി പാണ്ഡവന്മാർ ഇ ഹലോകവാസം ഉപേക്ഷിക്കാനൊരുങ്ങിയതിൽ എന്തത്ഭുതമാണ്?പാണ്ഡവ ർക്കു സർവ്വസ്വവും ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയായിരുന്നില്ലേ?സർവസ്വവും തന്നെ വിട്ടാൽ താൻ സർവസ്വവും വിട്ട ഫലമായില്ലേ?
പിന്നെ അഭിമന്യുപുത്രനായ പരീക്ഷിത്തിനെ രാജാവാക്കി വാഴിച്ചിട്ടു ധർമ്മപുത്രർ പാഞ്ചാലിയോടും അനുജന്മാരോടുംകൂടി'മഹാപ്രസ്ഥാനം'ചെയ്തു. സർവസംഗപരിത്യാഗം ചെയ്തുനേരെ വടക്കോട്ടു നടക്കുകയാകുന്നു ഈ മഹാ പ്ര സ്ഥാനം.അപ്പോൾ ഒരു പുഴുത്ത പട്ടി ധർമ്മപുത്രരുടെ പിന്നാലെ വിടാതെ കൂടിയിരുന്നു.ഈ യാത്രയിൽ വഴിക്കുവെച്ച് നകുലൻ,സഹദേവൻ,പാഞ്ചാ ലി,അർജ്ജുനൻ,ഭീമസേനൻ ഇവരൊക്കെ വീണു എന്നറിഞ്ഞിട്ടും ധർമ്മപു ത്രർ മനസ്സിലൊരു വികാരഭേദം കൂടാതെയും പിന്നാക്കം തിരിഞ്ഞുനോക്കാ തെയും നടന്നതേയുള്ളു.ഇതാണു ശാന്തത എന്നുപറയുന്ന സത്വഗുണത്തി ന്റെ പരമകാഷ്ഠ.പിന്നെയും പട്ടി മാത്രം തുണയായിട്ടു കൂടെക്കൂടിയിരുന്നു.
ധർമ്മപുത്രർക്കു കയറുവാൻ ഒരു വിമാനവുംകൊണ്ടു ദേവദൂതൻപ്രത്യ ക്ഷ്യമായിട്ട്,'കയറാം;ദേവേന്ദ്രൻ കല്പനയായിരിക്കന്നു:സ്വർഗ്ഗത്തിലേയ്ക്കെ ഴുന്നള്ളാം'എന്നറിയിച്ചു.'ഈ പട്ടി മുമ്പിൽ കയറട്ടേ,പിന്നാലെ ഞാ നും കേറുന്നുണ്ടു്'എന്നായിരുന്നു ആ ധർമ്മപുത്രരുടെ മറുപടി.രാജസൂയ യാഗം ചെയ്തിട്ടുള്ള ഇവിടെയ്ക്കു സ്വർഗ്ഗം അനശ്വരമായിട്ടുണ്ടു്.എന്നല്ലാതെ ഈ പുഴുത്ത പട്ടിക്കുണ്ടോ സ്വർഗ്ഗം കിട്ടുന്നു'എന്നു് ദേനദൂതൻ ചിരിച്ചും കൊണ്ടു പറഞ്ഞപ്പോൾ,'എന്നാൽ എനിക്കും സ്വർഗ്ഗംവേണ്ട.എന്നെ ഇ തുവരെ ആശ്രയിച്ചുനിന്നിട്ടുള്ള ഇതിനെ ഉപേക്ഷിച്ചു ഞാൻ മാത്രം സ്വർഗ്ഗ ത്തിചെന്നു സുഖിച്ചിരിപ്പാൻ വിചാരിക്കുന്നില്ലാ'എന്നു ധർമ്മപുത്രർ തീർ ച്ചയായ മറുപടി പറഞ്ഞു.അപ്പോൾ ആ പട്ടി സാക്ഷാൽ ധർമ്മരാജാവി
ന്റെ സ്വരുപത്തിൽ പ്രത്യക്ഷമായി നിന്നിട്ടു,'മതി,സന്തോഷമായി.പല
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.