താൾ:Gadyavali 1918.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൯൨_

എന്നുള്ളതിന്റെ വിലയറിയുന്നില്ല.മനുഷ്യൻ അന്യോന്യം നി
ർവ്യാജമായി സ്നേഹിപ്പാനുള്ളതാകുന്നു.
൮. ഈ ശ്വരഭക്തിയില്ലായ്ക മറ്റുദോഷങ്ങളെ എന്നപോ
ലെ തന്നെ ദാരിദ്യത്തേയും ഉത്ഭവിപ്പിക്കുന്നു
'തന്നുടെരക്ഷിപ്പതിന്നുതാൻ
തന്നെയുംകൂടെമറന്നുപോമീശ്വരൻ'
എന്നുണ്ടല്ലൊ.
'ഈശ്വരാനുഗ്രഹമില്ലാതവന്നഹോ
നശ്വരമായ്പരുംനിശ്ശേഷയത്നവും'
എന്നുള്ളതിനാൽ ഈശ്വരാനുഗ്രഹമില്ലാത്തവന്റെ പ്രവൃ
ർത്തികൾ ശുഭപ്പെടുകയില്ലെന്നു തെളിയുന്നു.പ്രവൃത്തികളി
ലൊന്നിലും ഗുണമില്ലെന്നുവന്നാൽ ക്ഷണേന ദരിദ്രനാകാതി
രിക്കയില്ല.
അതുകൊണ്ട് എല്ലാവരും ഈശ്വര ഭക്തന്മാരായിരിക്കേണ്ട
താകുന്നു.മനുഷ്യരിൽ വഷളന്മാർ പ്രബളപ്പെടുമ്പോൾ ദുഷ്ട
ന്മാർ എല്ലാടവും സഞ്ചരിക്കുമെന്നുണ്ടെങ്കിലും ഈശ്വരനെ ഭ
യപ്പെടുന്നവർക്കു ഒരു നന്മയ്ക്കും കുറവുവരുന്നതല്ല.ഈശ്വരനെ
ഭയപ്പെട്ട് ഈശ്വരന്റെ ആജ്ഞകളെ അനുസരിച്ചു നടക്കുന്ന
വർക്ക് യാതൊരു നന്മയ്ക്കും കുറവുവരുന്നതല്ല എന്നല്ലാതെ,ദാ
രിദ്ര്യദുഃഖമനുഭവിക്കാതെ ഇരിക്കേണമെന്നുള്ള ഏകവിചാര
ത്തോടുകൂടെ ഈശ്വരനെ സേവിക്ക വിഹിതമെന്നു ഞങ്ങൾ
പറയുന്നില്ല.
ദാരിദ്ര്യഹേതുക്കളിൽ ചിലത് മേൽപ്രസ്താവിച്ചവയാകുന്നു.
ഒരു വൃക്ഷത്തിന്റെ വേരെല്ലാം മുറിച്ചെടുത്താൽ ആവൃക്ഷം ഉ
ണങ്ങിപ്പോകുന്ന പ്രകാരം തന്നെ ദാരിദ്ര്യഹേതുക്കളെല്ലാം ഖ
ണ്ഡിച്ചുകളഞ്ഞാൽ,ഈശ്വരകൃപയാൽ ദാരിദ്ര്യദരിദ്രത ഭവി
ക്കുന്നതാകുന്നു.

൧൮. ആരോഗ്യരക്ഷ

“ശരീരമാദ്യം ഖലുധർമ്മസാധനം”
മനുഷ്യനു സംഭവിക്കുന്ന ആപത്തുകളിൽവച്ച് ഏറ്റ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/96&oldid=159988" എന്ന താളിൽനിന്ന് ശേഖരിച്ചത്